Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റിയെന്ന് 25കാരി

റാഞ്ചി: ഭര്‍ത്താവ് നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റി എന്നാരോപിച്ച് ഹിന്ദു യുവതി പോലീസില്‍ പരാതി നല്‍കി. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ജയ ബണ്ഡാരി എന്ന 25 കാരി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി തന്നെ ഇക്കാര്യം പറഞ്ഞ് ഭര്‍ത്താവ് വഖാര്‍ അന്‍വര്‍ പീഡിപ്പിക്കുകയാണ് എന്നും പരാതിയില്‍ പറയുന്നു.

റാഞ്ചിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് 2013 ഒക്ടോബറിലാണ് ഇവര്‍ വിവാഹിതരായത്. രണ്ടുമാസം കഴിഞ്ഞതോടെ തന്നെ മതംമാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പേരും മാറ്റണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ ജയ റാഞ്ചിയിലെ വനിതാ പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്.

-love-jihad

2013 ഡിസംബറില്‍ മൗലവിമാരെ വീട്ടില്‍ കൊണ്ടുവന്ന് തന്നെ മതംമാറ്റാനും നിക്കാഹ് ചടങ്ങുകള്‍ നടത്താനും ശ്രമിച്ചു. തന്റെ അനുവാദമില്ലാതെ തന്നെ സോയ അന്‍വര്‍ എന്ന് പേരും മാറ്റി. മതംമാറ്റത്തിന് സമ്മതിക്കാത്തതിന് ക്രൂരമായി മര്‍ദ്ദിച്ചു. ഇക്കാര്യം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. റാഞ്ചിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നതിനിടെ ഇഷ്ടത്തിലായ ഇവരുടേത് പ്രേമവിവാഹമായിരുന്നു.

നേരത്തെ ലൗ ജിഹാദിന് ഇരയായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദേശീയ ഷൂട്ടിംഗ് താരം താര ഷെഹ്‌ദോയുടെ നാട്ടുകാരിയാണ് ജയ ബണ്ഡാരി. മുസ്ലിം യുവാവിനെ വിവാഹം ചെയ്തതോടെ ജയയെ വീട്ടുകാരും തിരിഞ്ഞുനോക്കാറില്ലത്രെ. പോലീസില്‍ പരാതിപ്പെടാന്‍ പോലും ഇവര്‍ക്ക് ബന്ധുക്കളുടെ സഹായം കിട്ടിയില്ല എന്നാണ് അറിയുന്നത്. ജാര്‍ഖണ്ഡിലെ ബി ജെ പി വനിതാ വിഭാഗം നേതാവായ ഉഷ പാണ്ഡെയുടെ സഹായത്തോടെയാണ് ജയ പോലീസിലെത്തി പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+