പശ്ചിമബംഗാളിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനി കാമുകനൊപ്പം ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: പത്താക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥിനി കാമുകനൊപ്പം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പഞ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം. പതിനാറുകാരിയായ ഉമ ഗാംഗുലി, വിവാഹിതനായ കാര്‍ത്തിക് കോതല്‍(24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു കയറിന്റെ രണ്ട് അറ്റത്തുമായാണ് ഇവര്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. ഖരാര്‍ മുനിസിപ്പാലിറ്റി സ്വദേശികളാണ് ഇരുവരും. ആറുമാസം മുന്‍പാണ് കാര്‍ത്തിക്കിന്റെ വിവാഹം കഴിഞ്ഞത്. ഉമയാകട്ടെ മാര്‍ച്ച് 12ന് നടക്കുന്ന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു.

സംഭവം ഞെട്ടിക്കുന്നതാണ് ഖരാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഉത്തം മുഖര്‍ജി പറഞ്ഞു. യുവാവിന് വിദ്യാര്‍ഥിനിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇത് ഇവരുടെ വീട്ടുകാര്‍ അറിഞ്ഞതോടെ വഴക്കുണ്ടാവുകയും ചെയ്തു. ഇതാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അലോക് രജോറിയ പറഞ്ഞു.












Click it and Unblock the Notifications