വിവാഹം കഴിച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് കാമുകൻ, മുഖത്ത് ആസിഡൊഴിച്ച് യുവതി!
ആഗ്ര: വിവാഹ അഭ്യര്‍ത്ഥനയും പ്രണയ അഭ്യര്‍ത്ഥനയും മറ്റും നിരസിച്ചതിന്റെ പേരില്‍ നിരവധി പെണ്‍കുട്ടികളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുളളത്. ഇതിന് വിപരീതമായി അലിഗഡില്‍ കാമുകന് നേര്‍ക്ക് ആസിഡ് ആക്രമണം നടത്തിയിരിക്കുകയാണ് യുവതി. വിവാഹം കഴിച്ചില്ലെങ്കില്‍ തന്റെ രഹസ്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് കാമുകന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മുഖത്ത് ആസിഡ് ഒഴിച്ചത് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
അതേസമയം ആക്രമിക്കപ്പെട്ട യുവാവിന്റെ വീട്ടുകാര്‍ പറയുന്നത് മറ്റൊന്നാണ്. പെണ്‍കുട്ടി യുവാവിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്നും ഇത് നിരസിച്ചതോടെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു എന്നുമാണ് വീട്ടുകാരുടെ ആരോപണം. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അലിഗഡിലെ ജീവന്ഗഡിലാണ് പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ കവാര്സി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിസി 326 എ വകുപ്പ് ചുമത്തിയാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുളളത്. പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഒരു മാസത്തോളമായി യുവാവ് പെണ്‍കുട്ടിയുമായി അകല്‍ച്ചയില്‍ ആണെന്നും ഇയാളുടെ അമ്മ പറയുന്നു.
വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി യുവാവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും യുവാവിന്റെ അമ്മ ആരോപിച്ചു. വീടിനടുത്തുളള കടയ്ക്ക് സമീപം നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. യുവാവ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications