14കാരിയെ ബലാല്‍സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; പ്രായപൂര്‍ത്തിയാകാത്ത നാലു പേര്‍ പ്രതികള്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ 14കാരിയെ നാല് കൗമാരക്കാര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് വീഡിയോ പകര്‍ത്തി. സിദ്ധി ജില്ലയിലെ ജമോദിയിലാണ് നടുക്കുന്ന സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്‍കിയത്. പുറത്തുപറഞ്ഞാല്‍ വീഡിയോ പരസ്യമാക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

നാല് പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അക്രമത്തിന് ഇരയായത്. സുഹൃത്തുക്കള്‍ക്കൊപ്പം അങ്ങാടിയിലേക്ക് പോയിരുന്നു അവള്‍. തിരിച്ച് തനിച്ച് തിരിച്ചുവരുമ്പോഴാണ് നാലു പേര്‍ ചേര്‍ന്ന് തടഞ്ഞതും ഒഴിഞ്ഞ സ്ഥലത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയതും.
എല്ലാ പ്രതികളും 16, 17 വയസ് പ്രായമുള്ളവരാണ്. മൂന്ന് പേര്‍ പീഡിപ്പിക്കുകയും ഒരാള്‍ വീഡിയോ എടുക്കുകയുമാണ് ചെയ്തതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ക്രൂരമായ മര്‍ദ്ദനത്തിനും ഇരയായിട്ടുണ്ട്്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ മാനസികനില തകര്‍ന്നിരുന്നു. ഇതുകണ്ട് കാര്യങ്ങള്‍ തിരക്കിയ മാതാപിതാക്കളോടാണ് പെണ്‍കുട്ടി ആദ്യം സംഭവം പറഞ്ഞത്. ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവം കൃത്യമായി ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി. ഒരു ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് മാത്രമാണ് അവള്‍ക്ക് ഓര്‍മയുള്ളത്. പോലീസ് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ചില കാര്യങ്ങള്‍ കുട്ടി ഓര്‍ത്തെടുത്തു. കുട്ടി ചികില്‍സയിലാണെന്ന് സിദ്ധി എഎസ്പി അഞ്ജുലത പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications