Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകന്റെ ലിംഗം ഛേദിച്ച കാമുകിക്ക് 10 വര്‍ഷം കഠിന തടവും പിഴയും; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: കാമുകന്റെ സ്വകാര്യ ഭാഗം മുറിച്ചു മാറ്റിയ 42കാരിയായ ദന്തരോഗവിദഗ്ദ്ധയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനാണ് സയീദ അമീന നഹിം ലിംഗം ഛേദിച്ചത്. ഇതോടെ ഇരയുടെ ദാമ്പത്യ ജീവിതം നഷ്ടപ്പെട്ടതായും മാനസികമായി തളര്‍ന്നതായും ജഡ്ജി വിദ്യാധര്‍ ഷിരഹട്ടി ചൂണ്ടിക്കാട്ടി. ഈ നഷ്ടം നികത്താന്‍ പണത്തിന് കഴിയില്ല. എന്നിരുന്നാലും പിഴയ്ക്ക പുറമേ നഷ്ടപരിഹാരമായി പണം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരയായ മിര്‍ അര്‍ഷാദ് അലിക്ക് നഷ്ടപരിഹാരം ലഭിക്കും. കോറമംഗലയിലെ സിറ്റി സിവില്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് 10 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ചുമത്തിയത്. കേസില്‍ ഇരയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട സയീദ ഗുരുപ്പണ്ണ പാല്യ സ്വദേശിനിയാണ്.

crime

2008 നവംബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിനാണ് സയീദ കാമുകന്റെ ലിംഗം മുറിച്ചത്. മിറും സയീദയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് മിര്‍ സയീദയുമായി ബന്ധം വേര്‍പെടുത്തി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. മിറിന്റെ വിവാഹം പ്രതിയെ അസ്വസ്ഥയാക്കുകയും അവളെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു.

2008 നവംബര്‍ 29ന് കോറമംഗലയിലെ എട്ടാം ബ്ലോക്കിലുള്ള ക്ലിനിക്കിലേക്ക് സയീദ മിറിനെ ക്ഷണിച്ചു. പിന്നീട് മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ലിംഗം മുറിച്ചു മാറ്റി. തുടര്‍ന്ന് മിറിനെ ആശുപത്രിയിലാക്കിയ സയീദ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. തന്റെ കക്ഷി നിരപരാധിയാണെന്ന് അവകാശപ്പെട്ട സയീദയുടെ അഭിഭാഷകന്‍ ക്ലിനിക്കിലേക്കുള്ള യാത്രമധ്യേയാണ് മിര്‍ അപകടത്തില്‍പ്പെട്ടതെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ മിറിന്റെ ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിക്കുകയും സയീദയെ ശിക്ഷിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+