ബലാത്സംഗശ്രമം ചെറുത്ത പെണ്‍കുട്ടിയോട് അക്രമി പ്രതികാരം ചെയ്തത്..!! ഞെട്ടിപ്പോകും.. !!!
ബലാത്സംഗ ശ്രമത്തെ പെണ്‍കുട്ടി ചെറുത്ത് തോല്‍പ്പിച്ചു. പക്ഷേ അക്രമി പകരം വീട്ടിയത് കഴുത്തറുത്താണ്.
തെലങ്കാന: പുതുവര്‍ഷ ആഘോഷങ്ങളുടെ മറവില്‍ ബെംഗളൂരുവിലെ തെരുവുകളില്‍ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ബെഗളുരുവിന് അത്ര അകലെയല്ലാത്ത തെലങ്കാനയില്‍ ഒരു പെണ്‍കുട്ടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.
ബലാത്സംഗ ശ്രമത്തെ അതിശക്തമായി ചെറുത്ത ഇരുപതുകാരി മരണത്തോട് മല്ലടിക്കുകയാണ്. പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ എതിര്‍പ്പ് വന്നപ്പോള്‍ ഈ പെണ്‍കുട്ടിയുടെ കഴുത്തറുത്തു. പെണ്‍കുട്ടി അതീവ രുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ നാഗര്‍കുന്നൂല്‍ ജില്ലയിലെ വെല്ലംമ്പള്ളിയിലാണ് നാടിനെ നടുക്കിയ അക്രമം നടന്നത്. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയായ പെണ്‍കുട്ടിയാണ് സഹപ്രവര്‍ത്തകനാല്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.

പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകനായ നരേശ് ആണ് ആക്രമിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സുഹൃത്തിനെ കാണാന്‍ എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തപ്പോഴായിരുന്നു കത്തി ഉപയോഗിച്ച് കഴുത്ത് അറുത്തത്.

രക്തം വാര്‍ന്ന് ഗുരുതരമായ അവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവ് പറ്റിയിട്ടുണ്ട്. പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവസ്ഥലത്ത് നിന്നും പെട്രോള്‍ കാന്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഐപിസി 307 പ്രകാരം കൊലപാതകശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നരേശിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications