കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ കസിന്‍ സഹോദരന്റെ ആസിഡ് ആക്രമണം

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: മധ്യപ്രദേശിലെ ബലാഘട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനുക്കു നേരെ കസിന്‍ സഹോദരന്റെ ആസിഡ് ആക്രമണം. ആസിഡ് ആക്രമണത്തിനുശേഷം പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു. ഇതിനുശേഷം ഇരുപതോളം ഉറക്കഗുളിക കഴിച്ച യുവാവ് ആത്മഹത്യാ ശ്രമവും നടത്തി. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയുടെയും അക്രമിയുടെയും നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. യുവാവിന് പ്രാഥമിക ചികിത്സ നല്‍കിയശേഷം നാഗ്പൂരിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇയാളുടെ നില കൂടുതല്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ജില്ലക്കാരനായ യുവാവ് പെണ്‍കുട്ടിയെ അക്രമിക്കാനായി മാത്രമാണ് ബലാഘട്ടില്‍ എത്തിയത്.

madhyapradesh

പ്രണയം നിരസിച്ചതാണ് അക്രമത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ കുറച്ചു ദിവസമായി യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തുവരികയാണെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. യുവാവിന്റെ ശല്യം ചെയ്യല്‍ പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.

മാണ്ട്‌ല ജില്ല സ്വദേശിനിയാണ് പെണ്‍കുട്ടി. ബലാഘട്ടില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചുവരികയായിരുന്നു. വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. വീട്ടിലുള്ളപ്പോഴും യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English summary
One sided love affair girl attacked with acid, girl attacked with acid in Balaghat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X