കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

  • By Siniya
Google Oneindia Malayalam News

ബിന്‍ജോര്‍: ഉത്തര്‍പ്രദേശിലെ ബിന്‍ജോറില്‍ വിവാഹഭ്യര്‍ഥന നിരസിച്ചതിന് യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. 19 കാരിയായ അഫ്രീന്‍ എന്ന യുവതിയാണ് 21 കാരനായ സൂരജ് കുമാറിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. വര്‍ഷങ്ങളായി ഇരുവരും പ്രണയിത്തിലായിരുന്നു. തന്നെ വിവാഹം ചെയ്യണമെന്ന യുവതിയുടെ ആവശ്യം സൂരജ് നിരാകരിക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതയായ അഫ്രീന്‍ ആസിഡ് ഒഴിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ, പിറന്നാള്‍ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് സൂരജും സുഹൃത്തും ചേര്‍ന്ന് അഫ്രീന്റെ വീട്ടിലെത്തിയിരുന്നു. സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്ന വഴി അഫ്രീന്‍ ഫോണില്‍ സൂരജിനെ വിളിച്ച് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടു.

acid-attack

വീട്ടില്‍ എത്തിയ ഉടനെ സൂരജിന്ർറെ ദേഹത്തേക്ക് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്താണ് ശുപത്രിയില്‍ എത്തിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ഇരുവരും കോളേജ് കാലത്തേ പ്രണയത്തിലായിരുന്നു എന്നാല്‍ തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു.

മുസ്ലീമായ അഫ്രീനും ഹിന്ദുവായ താനും തമ്മിലുള്ള വിവാഹം പ്രായോഗികമല്ലെന്ന് സൂരജ് വ്യക്തമാക്കി. താന്‍ വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സൂരജ് പറഞ്ഞു. ഇതാവാം അഫ്രീനെ ചൊടിപ്പിച്ചതെന്ന് സൂരജ് പോലീസിനോട് പറഞ്ഞു. യുവതിയെ പോലീസ് കസ്റ്റടിയിലെടുത്തു.

English summary
girl attacks boyfriend with acid after he declines marriage proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X