വിവാഹ ചെലവ് അച്ഛന് താങ്ങാനാവുന്നതല്ലെന്ന് അറിഞ്ഞപ്പോൾ പെൺകുട്ടി ചെയ്തത് !!!

  • By: മരിയ
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഇഷ്ടമില്ലാത്ത വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിവാഹത്തെ തുടര്‍ന്ന് കുടുംബത്തിന് ഉണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യത കൂടി കണക്കിലെടുത്താണ് മരിയ്ക്കുന്നതെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

വിവാഹം

വിവാഹം

23കാരിയായ സ്വപ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് ഈയിടെയാണ്. ബന്ധുക്കള്‍ ആലോചിച്ച് ഉറപ്പിച്ച് വിവാഹമായിരുന്നു അത്. എന്നാല്‍ തനിയ്ക്ക് ഇപ്പോള്‍ വിവാഹം വേണ്ടെന്നും തുടര്‍ന്ന് പഠിയ്ക്കണമെന്നുമാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്.

സാമ്പത്തികം

സാമ്പത്തികം

ടൈലറിംഗ് തൊഴിലാളിയായിരുന്നു സ്വപ്‌നയുടെ അച്ഛന്‍. പലരില്‍ നിന്നും പണം കടം വാങ്ങിയാണ് അച്ഛന്‍ തന്റെ വിവാഹം നടത്താന്‍ പോകുന്നതെന്ന് സപ്‌നയ്ക്ക് അറിയാമായിരുന്നു. ഇതിലൂടെ വലിയ സാമ്പത്തിക ബാധ്യതയാണ് അച്ഛന് ഉണ്ടാവുക.

മരിയ്ക്കുന്നു

മരിയ്ക്കുന്നു

10 വര്‍ഷം മുമ്പ് സപ്‌നയുടെ അമ്മ മരിച്ചിരുന്നു. അമ്മയുടെ അടുത്തേയ്ക്ക് പോകുന്നെന്നും കുടുംബത്തിന് ബാധ്യത ആവാനില്ലെന്നുമാണ് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിയ്ക്കുന്നത്.

അന്വേഷണം

അന്വേഷണം

അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

English summary
to avoid marriage girl committed suicide.
Please Wait while comments are loading...