കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20കാരിയെ ജീവനോടെ ചുട്ടുകൊന്നു: തിരഞ്ഞെടുപ്പിന് വേണ്ടി സംഭവം പൂഴ്ത്തിയെന്ന് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ബിഹാറിലെ വൈശാലിയിൽ 20കാരിയെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഭയന്ന് പെൺകുട്ടിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവം മൂടിവെച്ചുവെച്ചുവെന്നാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ നിതീഷ് കുമാർ സർക്കാരിനെ ആക്രമിച്ച് രംഗത്തെത്തിയ രാഹുൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന മാധ്യമറിപ്പോർട്ടും ഗാഗ് ചെയ്തിട്ടുണ്ട്.

ബെംഗളൂരു അക്രമം: മുൻ മേയർ സമ്പത്ത് രാജ് അറസ്റ്റിൽ, പിടിയിലായത് ആശുപത്രിയിൽ മുങ്ങിയതിന് പിന്നാലെബെംഗളൂരു അക്രമം: മുൻ മേയർ സമ്പത്ത് രാജ് അറസ്റ്റിൽ, പിടിയിലായത് ആശുപത്രിയിൽ മുങ്ങിയതിന് പിന്നാലെ

 ആരുടെ കുറ്റകൃത്യമാണ് അപകടരം

ആരുടെ കുറ്റകൃത്യമാണ് അപകടരം


ആരുടെ കുറ്റകൃത്യമാണ് ഏറ്റവും അപകടരമായിട്ടുള്ളത്. ആരാണ് ഈ മനുഷ്യത്വ രഹിതമായ പ്രവൃത്തികൾ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി മറച്ചുവെക്കുന്നത്. 'മികച്ച ഭരണത്തിന് വേണ്ടിയാണോ ഇത് മറച്ചുവെക്കുന്നതെന്നും ട്വീറ്റിൽ രാഹുൽ ഗാന്ധി ചോദിക്കുന്നു. ആക്രമണത്തിനിരയായി 15 ദിവസം ജീവന് വേണ്ടി മല്ലിട്ട പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

20കാരിയ്ക്ക് നേരെ

20കാരിയ്ക്ക് നേരെ

വൈശാലിയിലെ ഹാജിപ്പൂരിൽ 20കാരിയായ മുസ്ലിം യുവതിയാണ് ഒരു സംഘം യുവാക്കളിൽ നിന്ന് ഉപദ്രവത്തിനിരയായത്. തുടർന്ന് മണ്ണെണ്ണയൊഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ഉപദ്രവത്തെ എതിർത്തതോടെയാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്നത്. ചന്ദൻ എന്ന് പേരുള്ള യുവാവാണ് തന്റെ സുഹൃത്തുക്കൾക്കൊപ്പം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഒക്ടോബർ 30നാണ് സംഭവം. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 15 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് കേസെടുത്ത ലോക്കൽ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

 മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം പെൺകുട്ടിയെ ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ച് വീണ്ടും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വീഡിയോയിൽ ചിത്രീകരിച്ച മൊഴി സോഷ്യൽ മീഡിയ വഴ വ്യാപകമായി പ്രചരിച്ച് വരികയാണ്. ഇതോടെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ കണ്ടിരുന്നു. ഇത് രണ്ട് ദിവസത്തിന് ശേഷമാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. രണ്ടാഴ്ചയോളം ജീവന് വേണ്ടി പോരാടിയ ശേഷം നവംബർ 15ന് മരണം സംഭവിക്കുകയായിരുന്നു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam
 പ്രതികളുടെ അറസ്റ്റ്

പ്രതികളുടെ അറസ്റ്റ്

കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കില്ലെന്നും ബന്ധുക്കൾ ഭീഷണി മുഴക്കിയിട്ടുണ്ട്. തുടർന്ന് പോലീസുമായി നടത്തിയ അനുനയ ചർച്ചയിൽ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാമെന്ന് ബന്ധുക്കൾ സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് കുറ്റവാളികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യപ്രതി ചന്ദനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തിവരുന്നത്. ഇതിനായി ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

English summary
Girl burnt alive in Bihar, Rahul Gandhi questions government over hi incident during Bihar assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X