പെൺകുട്ടിയെ പച്ചക്കു തീ കെളുത്തിയ പ്രതി പിടിയിൽ!!! കാരണമറിഞ്ഞാൽ ഞെട്ടും!!

  • Posted By:
Subscribe to Oneindia Malayalam

പത്തനം തിട്ട: പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റിൽ. സംഭവത്തില്‍ കടമ്മനിട്ട സ്വദേശി സജിലിനെ പോലീസ് പിടികൂടി. കടമ്മനിട്ടയിലെ വീടിനു സമീപത്തെ റബർ തോട്ടത്തിൽനിന്നാണ് ആറന്മുള പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ ശരീരത്തും 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു.

സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം!!!പുറത്തിറങ്ങിയാല്‍ എന്താകും!! ജാമ്യാപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍

മാതൃകയാക്കണം ഈ 18 കാരനെ!!! അന്ന് ആക്രി പെറുക്കി ഇന്ന് നഗരസഭയുടെ ബ്രാൻഡ് അംബാസിഡർ!!

വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടി യുവാവിനേടെപ്പം ഇറങ്ങി വരാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കുറച്ചുനാളുകൾക്ക് മുൻപ് പെൺകുട്ടിയും പ്രതിയുമായി പ്രണയത്തിലായിരുന്നു വെന്നും പിന്നീട് ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പെൺകുട്ടിയെ ഫോൺ വിളിച്ച് സജിത് ലാൽ ഇറങ്ങി വരാൻ ആവശ്യപ്പെട്ടിരുന്നു. ഇതു പെൺകുട്ടി നിരസിച്ചിരുന്നു.

crime

തുടർന്ന് ഒരു മണിക്കൂറിനു ശേഷം പെട്രോളുമായി വന്ന ഇയാൾ വീട്ടിൽ കയറി കുട്ടിയുടെ തലയിൽ ഒഴിക്കുകയും തീ കൊളുത്തിയെന്നു. കൃത്യം നടക്കുമ്പോൾ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. രുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം അവിടെനിന്ന്​ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

English summary
girl burnt live her over pathanamthitta culprit arrested.
Please Wait while comments are loading...