Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകി ക്വട്ടേഷന്‍ നല്‍കി കാമുകനെ കൊന്നു

മുംബൈ: 21 വയസുകാരി 22 വയസുകാരനെ ക്വട്ടേഷന്‍ നല്‍കി കൊന്നു. കഴിഞ്ഞ ദിവസം മുംബൈ കാര്‍ട്ടര്‍ റോഡില്‍ കൊല്ലപ്പെട്ട യുവാവിനെ കാമുകി ക്വട്ടേഷന്‍ നല്‍കി കൊന്നതാണെന്നാണ് യുവാവിന്റെ സുഹൃത്തുക്കളും കുടുബാംഗങ്ങളും പറയുന്നത്. പോലീസില്‍ പരാതിപ്പെട്ടിട്ടും ഇതുവരെ ഇതേപ്പറ്റി അന്വേഷിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

22കാരനായ റിസ്വാന്‍ ഖാന് രാത്രിയില്‍ കാമുകിയുടെ ഫോണ്‍ കോള്‍ വരികയും കാര്‍ട്ടര്‍ റോഡിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഖാറിലെ പബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു റിസ്വാന്‍. സംഭവം എന്താണെന്നറിയാത്തതിനാല്‍ ഒറ്റയ്ക്ക് പോകാന്‍ സുഹൃത്തുക്കള്‍ വിട്ടില്ല. തുടര്‍ന്ന് റിസ്വാനും സുഹൃത്തുക്കളും കാമുകി പറഞ്ഞ സ്ഥലത്തേക്ക് പോകുകയാണുണ്ടായത്.

mumbai

സമയം 11 മണി ആയിരുന്നു. ഇരുവരും മാറി നിന്ന് സംസാരിക്കുകയും പിന്നീട് സംസാരം വഴക്കായി മാറുകയുമായിരുന്നു. ബഹളം കേട്ട് സുഹൃത്തുക്കള്‍ ഓടിച്ചെന്നു നോക്കുമ്പോഴേക്കും രക്തത്തില്‍ കുളിച്ചു കിടക്കുന്ന റിസ്വാനെയായിരുന്നു കണ്ടത്. ഇരുവരും സംസാരിക്കുമ്പോള്‍ അഞ്ച് പേര്‍ സമീപത്തുണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.

ഓടിച്ചെന്നു നോക്കുമ്പോഴേക്കും സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റിസ്വാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികളുടെ ബൈക്ക് നമ്പര്‍ പോലീസിനു കൈമാറിയിരുന്നു. സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കാമുകിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+