Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകുട്ടിയുടെ അച്ഛനാണോ... ? കട്ടിങും ഷേവിങും ഫ്രീ....ഓഫർ പരിമിത കാലത്തേക്ക്

നാട്ടിലെ പെൺഭ്രൂണഹത്യ കുറയ്ക്കുന്നതിനായാണ് ബാർബർമാർ ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്

ബീഡ്: പെണ്‍കുട്ടികളുടെ അച്ഛന്മാര്‍ക്ക് മഹാരാഷ്ട്രയിലെ ബീഡ് ജീല്ലയില്‍ ചെന്നാല്‍ ഒരു സൗകര്യം ഉണ്ട്. ഷേവിങും മുടിവെട്ടും ഫ്രീ ആണ്. ആറ് മാസത്തേക്കാണ് ഈ സൗകര്യം. പ്രദേശത്ത് പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നാട്ടിലെ ബാര്‍ബര്‍മാരെല്ലാം ചേര്‍ന്ന് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.

Haircut

ബീഡില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അശോക് പവാറാണ് ഈ ദൗത്യത്തിന് പിന്നില്‍. ഒരു വയസ്സുള്ള മകളുണ്ട് അശോകിന്. മകളാണ് തന്‌റെ എല്ലാ ഭാഗ്യത്തിന് കാണമെന്നാണ് അശോക് കരുതുന്നത്. അതിനാല്‍ പ്രദേശത്ത് ജനിക്കുന്ന എല്ലാ പെണ്‍കുട്ടികളുടെ അച്ഛന്മാര്‍ക്കും കട്ടിംഗും ഷേവിങും ഫ്രീയാണ്. സാധാരണ നിലയില്‍ 50 രൂപയാണ് രണ്ടിനും കൂടി ചെലവ് വരിക. എന്നാല്‍ പെണ്‍കുട്ടികള്‍ ഉണ്ടായ സന്തോഷത്തിന് ഇവ സൗജന്യമായി ചെയ്ത് നല്‍കുകയാണെന്ന് അശോക് പറയുന്നു.

baby

പെണ്‍ഭ്രൂണഹത്യ വളരെ കൂടുതലുള്ള ജില്ലയാണ് ബീഡ്. പെണ്‍കുട്ടികള്‍ കുടുംബത്തിന് വലിയ ബാധ്യതയാകും എന്ന് കരുതിയാണ് പലരും ഗര്‍ഭാവസ്ഥയില്‍ തന്നെ പെണ്‍കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചെങ്കിലും കാര്യങ്ങളെല്ലാം പഴയ പടിതന്നെയായിരുന്നു. ഇതിനിടെയാണ് നൂതന ആശയവുമായി അശോകും കൂട്ടുകാരും എത്തുന്നത്. പെണ്‍കുട്ടികള്‍ ജനിച്ച ഉടന്‍ തന്നെ അച്ഛനമ്മമാര്‍ക്ക് സാമ്പത്തിക ലാഭം കിട്ടി തുടങ്ങിയാല്‍ പിന്നെ അവര്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതിനെ കുറിച്ച് ചിന്തിയ്ക്കില്ലെന്നാണ് ഇവരുടെ പക്ഷം. ജനുവരി ഒന്നുമുതലാണണ് പദ്ധതി നടപ്പിലാക്കിയ്. ഇപ്പോള്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകൾ പോലും മുടിവെട്ടാനായി ഇവിടെ എത്തുന്നുണ്ടെന്നും അശോക് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+