Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് കാമുകന്‍..!! നിരന്തര ഭീഷണി..ഒടുവില്‍ പെണ്‍കുട്ടി ചെയ്തത്..!!

ദില്ലി: ദില്ലി സര്‍വ്വകലാശാലയിലെ ബികോം വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തന്റെ സ്വകാര്യവീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന കാമുകന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മരണത്തിന് ഉത്തരവാദി കാമുകനാണെന്ന് വ്യക്തിമാക്കിയിട്ടുള്ള പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

death

ദില്ലിയിലെ രൂപ് നഗറിലുള്ള വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കാമുകനായ പാട്‌ന സ്വദേശി വേദ് പ്രകാശിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.തന്നെ പീഡിപ്പിച്ചതായി നേരത്തെ ഇയാള്‍ക്കെതിരെ പെണ്‍കുട്ടി മോഡല്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഈ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

delhi

സര്‍വ്വകലാശാലയിലെ പഠനത്തിനിടെയാണ് പെണ്‍കുട്ടി വേദ്പ്രകാശുമായി അടുത്തത്. പ്രണയത്തിലായ ഇവര്‍ അടുത്തിടെ വേര്‍പിരിയുകയും തുടര്‍ന്ന് വേദ്പ്രകാശ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. നിരന്തര ഭീഷണിയെത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+