സുഹൃത്തിന്‍റെ ഭീഷണി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

രോഹ്തക് ജില്ലയിലെ ബാലിയാന ഗ്രാമത്തിലാണ് പെണ്‍കുട്ടി താമസിയ്ക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. കമ്പ്യൂട്ടര്‍ പഠനത്തിന് പോയ പെണ്‍കുട്ടി വീട്ടിലേയ്ക്ക തിരിച്ച് വന്നിട്ടില്ല. സുഹൃത്തിന്റെ ബ്ളാക്ക്‌മെയിലിംഗിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും പ്രതി എടുത്തിരുന്നതായും അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇവ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിയ്ക്കുകയും ചെയ്യുമെന്നായിരുന്നു ഭീഷണി. വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് സുഹൃത്തിന്റെ ഭീഷണി പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞതായി പിതാവ് പൊലീസിനോട് പറഞ്ഞു. മാത്രമല്ല പലപ്പോഴായി പണവും മറ്റ് ആഭരണങ്ങളും മോഷണം പോവുക പതിവായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications