ട്രെയിനിന്റെ ജനറല്‍ കന്പാര്‍ട്ട്‌മെന്റില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം
ഗോരഖ്പൂര്‍: ട്രെയിനിനുള്ളില്‍ പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ചൗരി ചൗര എക്‌സ്പ്രസിലാണ് സംഭവം.പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്.
ട്രെയിനിന്റെ ജനറല്‍ കന്പാര്‍ട്ട്‌മെന്റിലെ മുകളിലുള്ള ബര്‍ത്തില്‍ കറുത്ത പൊളിത്തിനില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ട്രെയിന്‍ സ്റ്റേഷനിലെത്തി,എല്ലാ യാത്രക്കാരും പുറത്തിറങ്ങിയ ശേഷം ബോഗി വൃത്തിയാക്കാന്‍ കയറിയ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.

ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. ശരീരമാസകലം വെട്ടിമുറിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ തല ഉണ്ടായിരുന്നില്ല.
മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. എത്രയും പെട്ടെന്ന് തന്നെ കേസ് തെളിയിക്കുമെന്നും c വ്യക്തമാക്കി.












Click it and Unblock the Notifications