13 കാരി സ്‌കൂളിലെ വാഷ്‌റൂമില്‍ പ്രസവിച്ച സംഭവം; ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി പണം വാങ്ങിയെന്ന് പ്രതി
ഹൈദരാബാദ്: 13 കാരി സ്‌കൂളിലെ വാഷ്‌റൂമില്‍ പ്രസവിച്ച ഞെട്ടിപ്പിക്കുന്ന സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ ദിലീപ് സര്‍ക്കാര്‍(39) ആണ് ചൊവ്വാഴ്ച പോലീസ് പിടിയിലായത്.
2015 ഡിസംബര്‍ 1നാണ് നാടിനെ നടുക്കുന്ന സംഭവം സ്‌കൂളില്‍ അരങ്ങേറിയത്. വയറു വേദനയെ തുടര്‍ന്ന് വാഷ്‌റൂമില്‍ വെച്ച് പെണ്‍കുട്ടി പ്രസവിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രതിയുടെ മൊഴിയാണ് പോലീസിനെയും നാട്ടുകാരെയും ഏറെ ഞെട്ടിച്ചത്.

പെണ്‍കുട്ടിയുമായി ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഇതിന് പ്രതിഫലലമായി പെണ്‍കുട്ടി പണം കൈപറ്റിയിട്ടുണ്ടെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.
സംഭവത്തിന് ശേഷം ഇയാള്‍ ബംഗാളിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്നലെ രാത്രി നഗരത്തില്‍ എത്തിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. ഐപിസി സെക്ഷന്‍ 376 പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications