വരന്‍ തലകുനിച്ചില്ല, വധു വിവാഹം വേണ്ടെന്നു വെച്ചു
ഗാസിയാബാദ്: കല്യാണം കഴിക്കാന്‍ ഇത്രയൊക്കെ ബുദ്ധിമുട്ടാണോ, ഇതാ വിവാഹപ്പന്തലില്‍ മാലയിടുന്ന സമയത്ത് വരന്‍ തലകുനിച്ചില്ല വധു വിവാഹം വേണ്ടെന്ന് വച്ചു. ഗാസിയാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ഒരു വിവാഹത്തിനിടെയാണ് സംഭവം.
ഒരുമിച്ച് ജോലി ചെയ്തു വന്ന പൂനെ സ്വദേശിയായ യുവാവിന്റേയും ഗാസിയാബാദ് സ്വദേശിയായ യുവതിയുടേയും പ്രണയ വിവാഹമാണ് വരന്റെ ചെറിയൊരു തമാശ കാരണം നടക്കാതെപോയത്.

വധു വരണമാല്യം ചാര്‍ത്താന്‍ ഒരുങ്ങിയപ്പോള്‍ വരനെ അയാളുടെ സുഹൃത്തുക്കള്‍ എടുത്തുയര്‍ത്തി. വധുവിന് വരന്റെ കഴുത്തില്‍ മാലയിടാനാകാത്ത അത്ര ഉയരത്തില്‍ ഉയര്‍ത്തി തമാശ കളിക്കാനാണ് അവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ മൂന്ന് തവണ മാലയിടാന്‍ വധു ശ്രമിച്ചപ്പോഴും വരന്‍ തല കുനിച്ച് കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ കുപിതയായ വധു വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
തമാശ കാര്യമായതോടെ ഇരു വീട്ടുകാരും ഇടപെട്ടു. പ്രശ്‌നം വഷളായതോടെ സ്ഥലത്ത് പൊലീസും എത്തി. വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം രമ്യമായി പരിഹരിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications