Get Updates
Get notified of breaking news, exclusive insights, and must-see stories!

മരുന്ന് മാറി കുത്തിവച്ചു;പെണ്‍കുട്ടി മരിച്ചു

കൊല്‍ക്കത്ത: മാനസിക രോഗ വിദഗ്ധന്‍ മരുന്ന് കുത്തിവച്ചതിനെ തുടര്‍ന്ന് മകള്‍ മരിച്ചതായി രക്ഷിതാക്കളുടെ പരാതി. 11 വയസ്സുളള പെണ്‍ കുട്ടിയാണ് മരിച്ചത്.

സ്‌കൂളില്‍ മുതിര്‍ന്ന കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടി അസ്വസ്ഥയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് സൈക്യാട്രിസ്റ്റിനെ സമീപിച്ചത്. ഇദ്ദേഹം എന്തോ മരുന്ന് കുത്തിവച്ചെന്നും അല്‍പസമയം കഴിഞ്ഞപ്പോഴേക്കും കുട്ടി മരിച്ചു എന്നുമാണ് രക്ഷിതാക്കളുടെ പരാതിയില്‍ ഉള്ളത്.

KOlkatta Map

ആഴ്ചകള്‍ക്ക് മുമ്പാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മുതിര്‍ന്ന കുട്ടികള്‍ ഉപദ്രവിച്ചത്. സ്‌കൂളിലെ മൂത്രപ്പുരയില്‍ പെണ്‍കുട്ടിയെ പൂട്ടിയിടുകയായിരുന്നു. ഏറെ നേരത്തിന് ശേഷം അധ്യാപകരെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇ സംഭവത്തോടെ പെണ്‍കുട്ടിയുടെ മാനസിക നില തന്നെ തെറ്റിയിരുന്നു. ഇതിനിടെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പണം ആവശ്യപ്പെട്ട് ശല്യംപ്പെടുത്തിയിരുന്നതായും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍ സ്‌കൂളില്‍ ഇഅത്തരം സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് പ്രധാനാധ്യാപകന്‍ പറയുന്നത്. ഇത്തരമൊരു കാര്യം ഇതുവരെ ആരും ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്നും രക്ഷിതാക്കള്‍ ആരും തന്നെ പരാതിപ്പെട്ടിട്ടില്ലെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+