വിദ്യാര്‍ഥിനി ക്ളാസ്മുറിയില്‍ 'ലൈവായി' വിഷംകഴിച്ചു

ചൊവ്വാഴ്ച രാവിലെ 9.20 ന് ക്ളാസിലെത്തിയ പെണ്‍കുട്ടി ഉടന്‍ തന്നെ വിഷം കഴിയ്ക്കുകയായിരുന്നു. സഹപാഠികള്‍ക്ക് തടയാന്‍ കഴിയും മുന്‍പേ പെണ്‍കുട്ടി വിഷം കഴിച്ചു. ഈ സമയം ക്ളാസില്‍ അധ്യാപകരില്ലായിരുന്നു.പ്രിന്‍സിപ്പാളിന്റെ കാറില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
രണ്ട് യുവാക്കള്‍ക്കൊപ്പമാണ് സംഭവ ദിവസം പെണ്‍കുട്ടി സ്‌കൂളിലെത്തിയത്. രണ്ട് യുവാക്കളുടെയും അച്ഛന്‍മാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തിരുന്നെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഇക്കാരണത്താലണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സംഭവത്തെതുടര്‍ന്ന് ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ യുവിനൊപ്പമാണോ സംഭവ ദിവസം പെണ്‍കുട്ടിയ്ക്കൊപ്പം സ്‌കൂളിലെത്തിയത് എന്നതിനെപ്പറ്റി ഉറപ്പില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി കീടനാശിനി കഴിച്ചിരുന്നതായി കണ്ടെത്തി. ആത്മഹത്യകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.












Click it and Unblock the Notifications