പ്ലസ്ടുക്കാരി 22കാരനൊപ്പം ഒളിച്ചോടി!! കാരണം സിനിമ!!പണികിട്ടിയത് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്!!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: സിനിമയില്‍ നിന്ന് പ്രചോദനം ലഭിച്ചതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി 22 കാരനൊപ്പം ഒളിച്ചോടി. എന്നാല്‍ പണി കിട്ടിയത് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തമിഴ്‌നാട് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനോട് ഹാജരാകാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

മാര്‍ച്ച് 27നകം ഹാജരാകണമെന്നാണ് നിര്‍ദേശം. മോശമായി സെന്‍സര്‍ ചെയ്യപ്പെട്ട സിനിമകളാണ് അശ്ലീലതയ്ക്ക് കാരണണെന്നും ഇത്തരം സിനിമകള്‍ യുവതയെ വഴിതെറ്റിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

 പെണ്‍കുട്ടി പറയുന്നത്

പെണ്‍കുട്ടി പറയുന്നത്

തമിഴ്‌സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യുവാവിനൊപ്പം ഒളിച്ചോടിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴി ഗൗരവമാണെന്ന് കണ്ടാണ് കോടതി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

മോശം സിനിമകള്‍ യുവതയെ വഴിതെറ്റിക്കുകയാണെന്നും സമൂഹത്തെ നശിപ്പിക്കുകയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് നാഗമുത്തു, ജസ്റ്റിസ് അനിത എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 അധ്യക്ഷന്‍ ഹാജരാകണം

അധ്യക്ഷന്‍ ഹാജരാകണം

പോക്‌സോ നിയമപരിധിയില്‍ കുറ്റകൃത്യമായി വരുന്ന കാര്യങ്ങള്‍ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് ഉത്തരവാദികളാണെന്നാണ് കോടതി നിരീക്ഷിക്കുന്നത്. അതിനാലാണ് മാര്‍ച്ച് 27നകം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 പോലീസില്‍ പരാതി

പോലീസില്‍ പരാതി

2016 മെയ്16നാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പ്രദേശത്തെ പല കേസുകളിലും പ്രതിയായ 22കാരനൊപ്പം ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ച പോലീസിന് പെണ്‍കുട്ടി കോഴിക്കോടുണ്ടെന്ന് മനസിലായി. എന്നാല്‍ ഇവരെ കണ്ടെത്താനായില്ല.

 ഹാജരായി

ഹാജരായി

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയിലെത്തിയപ്പോഴാണ് ഒളിച്ചോടിയതിനെ കുറിച്ച് പെണ്‍കുട്ടി പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണ്.

English summary
girl eloped influenced by tamil movie, high court summons censor board chairman.
Please Wait while comments are loading...