കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണുങ്ങള്‍ പീഡിപ്പിച്ചു; 18കാരി ആത്മഹത്യചെയ്തു

Google Oneindia Malayalam News

delhi -rape
ദില്ലി: വ്യാജ വീഡിയോ കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച പെണ്ണുങ്ങളുടെ ഭീഷണിയെത്തുടര്‍ന്ന് ആദിവാസി യുവതി ആത്മഹത്യ ചെയ്തു. റോഹ്തകിലെ ബാലിയാന ഗ്രാമത്തില്‍ നിന്നുള്ള മോണിക എന്ന 18 കാരിയാണ് മരിച്ചത്. റോഹ്തകിലെ പോളിടെക്‌നിക് കോളേജിന്റെ ടെറസില്‍ മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി വീട്ടില്‍ എഴുതിവെച്ച കുറിപ്പില്‍ നിന്നാണ് ദില്ലിയിലെ സംഘം കുട്ടിയെ പീഡിപ്പിച്ചിരുന്ന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ ഫോട്ടോ കൈവശപ്പെടുത്തിയ ശേഷം ഇതുപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മിച്ചാണ് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയത്.

അഞ്ചുലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ പരസ്യപ്പെടുത്തും എന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. റോഹ്തകിലെ മറ്റ് രണ്ട് പെണ്‍കുട്ടികളെയും സംഘം ഇതേപോലെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നു. ഒരാളില്‍ നിന്നും അഞ്ചുലക്ഷവും മറ്റൊരാളില്‍ നിന്നും പത്ത് ലക്ഷവും ഇവര്‍ തട്ടിയെടുത്തു. എന്നാല്‍ എനി്ക്ക് ഇത്രയും വലിയ തുക കൊടുക്കാനുള്ള കഴിവില്ല.

റോഹ്തകിലെ ഒരു സ്വകാര്യ കോളേജില്‍ കംപ്യൂട്ടര്‍ വിദ്യാര്‍ഥിനിയായിരുന്നു മോണിക. മോണിക കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളരെയധികം അസ്വസ്ഥയായി കാണപ്പെട്ടിരുന്നു എന്ന് കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞു. അമ്പതിനായിരം രൂപയും സ്വര്‍ണവും വീട്ടില്‍ നിന്നും കാണാതായതായും ഇദ്ദേഹം പരാതിപ്പെട്ടു. ഏതാനും ദിവസം മുന്‍പ് വിഷം കഴിച്ച് മോണിക ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കേസില്‍ അന്വേഷണം നടന്നുവരുന്നതായും പോലീസ് പറഞ്ഞു.

English summary
18 year old dalit girl commit suicide after blackmail a group of Delhi based girls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X