ഷോക്കിംഗ് :11 വയസ്സുകാരിയോട് 7 ആണ്‍കുട്ടികള്‍ ചേര്‍ന്ന് ചെയ്തത്..!! വയലിലും വീടിനകത്തും കാമഭ്രാന്ത്!
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി
ഷില്ലോങ്ങ്: മേഘാലയയില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ഖാസി ജില്ലയിലെ മൗട്ടെന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.പതിനൊന്നുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്.
പെണ്‍കുട്ടിയെ പീഡനത്തിന് ഇരായാക്കിയത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് എന്നുള്ളതാണ് ഏറെ ഞെട്ടിക്കുന്ന വസ്തുത. പീഡനത്തിന് ഇരയാവുന്ന പെൺകുട്ടികളുടെ എണ്ണം മേഘാലയയിൽ വർധിച്ചു വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രണ്ട് തവണയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് എന്നാണ് പൊലീസ് പറയുന്നത്. കുറ്റവാളികളായ ആണ്‍കുട്ടികള്‍ പതിനാലിനും പതിനാറിനും ഇടയില്‍ മാത്രം പ്രായമുള്ളവരാണ്.

പെണ്‍കുട്ടിയുടെ നാടായ മൗട്ടെന്‍ ഗ്രാമത്തിലെ വയലില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഇവര്‍ ആദ്യമായി കൂട്ട പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം.

പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും ഇവര്‍ 7 പേര്‍ ചേര്‍ന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഈ മാസം 13നായിരുന്നു രണ്ടാമത്തെ സംഭവം നടന്നത്.

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന കുറ്റക്കാരില്‍ 6 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ ഒരാളെ പിടികൂടാനായിട്ടില്ല. എല്ലാവരും ഇതേ ഗ്രാമത്തിലുള്ളവരാണ്.

കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോസ്‌കോ നിയമപ്രകാരവും ഐപിസി 376 പ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

പിടിയിലായവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. പിടികിട്ടിയിട്ടില്ലാത്ത ഒരാള്‍ക്ക് വേണ്ട്ി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

പോസ്കോ നിയമപ്രകാരം മേഘാലയയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 101 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 22 കേസുകളാണ് കു്ട്ടികളെ പീഡിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications