Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യക 'ഗര്‍ഭിണിയായി', നോക്കിയപ്പോള്‍ ട്യൂമര്‍

ബറാബങ്കി: വിവാഹം കഴിക്കുന്നതിന് മുമ്പേ ഗര്‍ഭിണിയായി എന്ന് 21 കാരിക്ക് നാട്ടുകാരുടെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലും കളിയാക്കലും. ഉത്തര്‍ പ്രദേശിലെ ബറാബങ്കിയിലാണ് സംഭവം. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഗ്രാമത്തിലെ യുവതിക്ക് വേണ്ട പരിശോധനകള്‍ നല്‍കാന്‍ പോലും വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഒരു വര്‍ഷത്തിലധികമായിട്ടും യുവതി പ്രസവിക്കാതായപ്പോളാണ് വീട്ടുകാര്‍ ആശുപത്രിയിലെത്തിയത്.

പരിശോധനയിലാണ് ഡോക്ടര്‍മാര്‍ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയത്, യുവതി ഗര്‍ഭിണിയല്ല. വയറ്റിലെ മുഴയാണ് വില്ലന്‍. ഒരു വര്‍ഷത്തിലധികമായി നാട്ടുകാരുടെ കളിയാക്കലിന് പുറമേ ഈ വേദനയും സഹിച്ചുകഴിയുകയായിരുന്നു യുവതി. ലഖ്‌നോവിലെ ബല്‍റാംപൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് യുവതിയുടെ വയറ്റില്‍ മുഴയാണെന്ന് തിരിച്ചറിഞ്ഞത്. 11.5 കിലോയുള്ള മുഴയാണ് യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്.

pregnancy

ഒരു വര്‍ഷത്തിന് മുമ്പ് യുവതിക്ക് വയറുവേദന വന്നതാണ് തുടക്കം. വീടിനടുത്തുള്ള ആശുപത്രിയില്‍ പോയെങ്കിലും അവിടത്തെ ഡോക്ടര്‍മാര്‍ക്ക് സംഭവം എന്താണെന്ന് മനസിലായില്ല. കുറേ വേദനസംഹാരികളും നല്‍കി അവര്‍ യുവതിയെ വീട്ടിലേക്കയച്ചു. ദിവസങ്ങള്‍ കഴിയും തോറും യുവതിയുടെ വയര്‍ വളരാന്‍ തുടങ്ങി. യുവതിക്ക് ഗര്‍ഭമാണ് എന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്.

ഒക്ടോബര്‍ ആദ്യവാരമാണ് യുവതിയെ ബല്‍റാംപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ബി കെ എസ് ചൗഹാന്‍ പറഞ്ഞു. അണ്ഡാശയത്തില്‍ മുഴയാണ് എന്ന് പരിശോധനയില്‍ വ്യക്തമായി. ഒരു സംഘം ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് യുവതിയുടെ വയറ്റില്‍ നിന്നും 11.5 കിലോ തൂക്കം വരുന്ന മുഴ പുറത്തെടുത്തത്. ഈ പ്രായത്തില്‍, അതും വിവാഹിതയല്ലാത്ത യുവതിയില്‍ തികച്ചും അസാധാരണമാണ് ഇത്തരമൊരു സംഭവം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+