വയറ് വേദനയ്ക്ക് ചികിത്സ തേടി മന്ത്രവാദിയുടെ അടുത്ത്...!! യുവതിയോട് ചെയ്തത് ഞെട്ടിക്കും...!!

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ: രാജ്യം ചികിത്സാ രംഗത്ത് ഏറെ പുരോഗമിച്ചുവെങ്കിലും ഉള്‍ഗ്രാമങ്ങളില്‍ അടക്കം ഇന്നും ആളുകള്‍ രോഗം വന്നാല്‍ സമീപിക്കുന്നത് ഒടിവൈദ്യന്മാരേയും മന്ത്രവാദികളെയും ഒക്കെയാണ്. വിദ്യാഭ്യാസം ഇല്ലാത്ത സാധാരണക്കാരാണ് ഇത്തരത്തില്‍ ചികിത്സ തേടുന്നതെന്ന് കരുതിയാല്‍ തെറ്റി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ പോലും ഇത്തരം തട്ടിപ്പുകളില്‍ വിശ്വസിക്കുന്നുണ്ട്. കര്‍ണാടകയില്‍ ദുര്‍മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്ക് പോയ യുവതിയുടെ അവസ്ഥ ഞെട്ടിക്കും.

തുമ്പിക്കൈ മൂക്കുമായി ഗണേഷ്...!! ഗണപതിയുടെ അവതാരമാക്കി ആരാധിച്ച് ഒരു ഗ്രാമം...!! വീഡിയോ...!

മന്ത്രവാദ ചികിത്സ

മന്ത്രവാദ ചികിത്സ

മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിനി ആയ യുവതിയുടെ മന്ത്രവാദ ചികിത്സയുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ വെച്ചാണ് മന്ത്രവാദ ചികിത്സ നടന്നത്.

ചാണകം തീറ്റിച്ചു

ചാണകം തീറ്റിച്ചു

വയറ് വേദനയ്ക്ക് ചികിത്സ തേടിയാണ് യുവതിയെ കുടുംബം കര്‍ണാടകയിലെ മന്ത്രവാദിയുടെ പക്കലെത്തിച്ചത്. ചികിത്സ എന്ന പേരില്‍ മന്ത്രവാദി യുവതിയെ ചാണകം തീറ്റിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

ക്രൂരമർദനം

ക്രൂരമർദനം

ചാണകം കഴിക്കാന്‍ യുവതി വിസമ്മതിച്ചതോടെ കുടുംബത്തിലുള്ളവരടക്കം മര്‍ദ്ദിച്ചിട്ടാണ് ചാണകം കഴിപ്പിച്ചത്. ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി.

വീഡിയോ വൈറൽ

വീഡിയോ വൈറൽ

കൂട്ടത്തിലൊരാള്‍ പകര്‍ത്തിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പോലീസിന്റെ ശ്രദ്ധയിലെത്തുകയും ചെയ്തത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

ഗ്രാമിത്തിലെ മറ്റൊരു യുവതിയെക്കൊണ്ടും ഇവര്‍ ചാണകം കഴിപ്പിച്ചതായും ആരോപിക്കപ്പെടുന്നു. പെണ്‍കുട്ടിയുടെ അച്ഛനും മന്ത്രവാദിയും അടക്കമുള്ള 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മന്ത്രവാദിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്

മന്ത്രവാദിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്

പ്രതികളില്‍ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രഭാകര്‍ കേസലെ, ഗംഗാധര്‍ ഷേവലെ പണ്ഡിറ്റ് കോറെ, ദഗാഡു ഷേവലെ എന്നിവരാണ് പിടിയിലായിരിക്കുന്നത്. മന്ത്രവാദിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

യുവതിയെ കണ്ടെത്തിയില്ല

യുവതിയെ കണ്ടെത്തിയില്ല

പെണ്‍കുട്ടിയുടെ നാടായ ദംഗര്‍വാഡിയിലെ ഒരു യുവാവാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കണ്ടതും വിവരം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയതും. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല

English summary
Maharashtra girl force-fed cow dung to ward off evil
Please Wait while comments are loading...