Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കണമെന്ന് കാമുകന്‍; അല്ലെങ്കില്‍ പണം വേണം... യുവതി പാലത്തില്‍ നിന്ന് ചാടി

ലഖ്‌നൗ: സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. കൊച്ചു കുട്ടിയെന്നോ മുതിര്‍ന്ന സ്ത്രീയെന്നോ വ്യത്യാസമില്ലാതെയാണ് ക്രൂരത. പലതും വാര്‍ത്തകളാകുന്നു. അല്ലാത്തതും നിരവധി. പ്രണയക്കുരുക്കില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് എത്തുന്ന എത്രയോ സംഭവങ്ങളുമുണ്ട്. അത്തരം ഒരു വാര്‍ത്തയാണ് ഉത്തര്‍ പ്രദേശിലെ മുറാദാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പോലീസ് നടപടികള്‍ ത്വരിതപ്പെടുത്തി.

മുറാദാബാദിലെ 20കാരി മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിയാന്‍ തുടങ്ങിയത്. യുവതി ചാടുന്നത് കണ്ടവര്‍ അവരെ വേഗം ആശുപത്രിയിലെത്തിച്ചു. ദേഹമാസകലം മുറിവ് പറ്റി ചോരയൊലിപ്പിച്ച യുവതിയെ അടിയന്തര ചികില്‍സ നല്‍കി വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് താഴെ ക്ഷതം ഏറ്റത് കാരണം യുവതിയുടെ കാലിന്റെ സ്വാധീനം നഷ്ടമായി. ഇപ്പോള്‍ നടക്കാന്‍ സാധിക്കില്ല. എന്താണ് ജീവിതം അവസാനിപ്പിക്കാന്‍ കാരണം എന്ന് അന്വേഷിച്ചപ്പോഴാണ് കാമുകന്റെ ക്രൂരത വെളിപ്പെട്ടത്.

g

ഷദാബ് എന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. നാല് മാസം മുമ്പാണ് യുവാവിനെ പരിചയപ്പെട്ടത്. ഷദാബിന്റെ ബന്ധുവിന്റെ വീട്ടില്‍ വച്ച് ഇരുവരും പതിവായി കണ്ടിരുന്നു. ബന്ധം ശക്തിപ്പെട്ടതോടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കാമുകന്‍ ഫോണില്‍ പകര്‍ത്തി. മാത്രമല്ല, ഇയാളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങളും വീഡിയോകളും കാണിച്ച് കാമുകന്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സെക്‌സ് ചെയ്യണം, അല്ലെങ്കില്‍ അവര്‍ക്ക് പണം കൊടുക്കണം എന്നായിരുന്നു കാമുകന്‍ പറഞ്ഞതത്രെ. വഴങ്ങിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് കുടുംബത്തെ മോശമായി ചിത്രീകരിക്കുമെന്നും ഭീഷണിപ്പെടുത്തിയത്രെ.

ഷദാബ് അയാളുടെ സുഹൃത്തുക്കള്‍ക്കൊപ്പം സെക്‌സ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അവര്‍ക്ക് 50000 രൂപ കൊടുക്കണമെന്നും പറഞ്ഞു. കുടുംബാംഗങ്ങള്‍ക്ക് നിന്നെ രക്ഷിക്കാനാകില്ലെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കാമുകന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ച യുവതി ജീവനൊടുക്കാന്‍ ഒരുങ്ങി. ആത്മഹത്യാ ശ്രമം ചിലര്‍ കണ്ടതിനാല്‍ ജീവന്‍ രക്ഷിച്ചു.

എന്നാല്‍ യുവതിയുടെ കാലിന്റെ സ്വാധീനം നഷ്ടമായി. നട്ടെല്ലിന് ക്ഷതം ഏറ്റതിനാല്‍ നടക്കുന്നതിന് പ്രായാസമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 40 അടിയുള്ള പാലത്തില്‍ നിന്നാണ് യുവതി ചാടിയത്. നട്ടെല്ലിന്റെ താഴ്ഭാഗത്താണ് ക്ഷതം ഏറ്റതെന്നും ഡോക്ടര്‍ പറഞ്ഞു. യുവതിയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടു. പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+