ദേഹം മുഴുവൻ പരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച് പെൺകുട്ടി; വീഡിയോ പകർത്തി നോക്കി നിന്ന് ആൾക്കൂട്ടം
ലഖ്നൗ; ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ഷോക്കിംഗ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ദേഹത്ത് പരിക്കേറ്റ് സഹായത്തിന് അപേക്ഷിക്കുന്ന 13 കാരിയായ പെൺകുട്ടിയെ രക്ഷിക്കാതെ വീഡിയോ പകർത്തുകയാണ് ആൾക്കൂട്ടം. യുപിയിലെ കന്നൗജിലാണ് സംഭവം.

വീട്ടിൽ നിന്നും കാണാതായ 13 കാരിയെ ആണ് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു സ്ഥലത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. ചുറ്റും നിന്ന ആൾക്കൂട്ടത്തോട് കൈകളുയർത്തി സഹായിക്കണമെന്ന് പെൺകുട്ടി അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ചുറ്റും കൂടിയവർ പെൺകുട്ടിയെ സഹായിക്കാതെ ഇതിന്റെ വീഡിയോ മൊബൈലിൽ പകർത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
ആൾക്കൂട്ടത്തിൽ ചിലർ പോലീസിനെ അറിയിച്ചോ പോലീസിന്റെ നമ്പർ അറിയുമോ എന്നൊക്കെ ചോദിക്കുന്നുണ്ടെങ്കിലും ആരും പെൺകുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല. ഒടുവിൽ പോലീസ് എത്തുന്നത് വരെ കുട്ടിക്ക് അവിടെ കിടക്കേണ്ടി വന്നു. പോലീസ് എത്തിയ ഉടനെ കുട്ടിയെ വാരിയെടുത്ത് ഓട്ടോറിക്ഷയിലേക്ക് ഓടുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
കുട്ടിയടെ ദേഹത്ത് പരിക്കുകൾ ഉണ്ടായിരുന്നുവെന്നും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കുൻവാർ എസ്പി അനുപം സിംഗ് അറിയിച്ചു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ കേസിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications