Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് ചാറ്റില്‍ വേണ്ടാത്തത്‌ പറഞ്ഞവന് യുവതികൊടുത്ത പണി!

മുംബൈ: രാത്രികളില്‍ സ്ത്രീനാമങ്ങള്‍ ചാറ്റ് ബോക്‌സില്‍ പച്ച കത്തി നില്‍ക്കുന്നത് കണ്ടാല്‍ ചിലര്‍ക്ക് ഒരു ഇളക്കമാണ്. അപ്പോള്‍ തുടങ്ങും ചില അഴകൊഴമ്പന്‍ ചാറ്റുകള്‍. ഓണ്‍ലൈന്‍ ലോകത്ത് സജീവമായ മിക്ക സ്ത്രീകളും ഇത് കുറേ അനുഭവിച്ചിട്ടുണ്ടാകും.

എന്നാല്‍ ചിലര്‍ക്ക് ഒരു നാണവും ഉണ്ടാകില്ല. എന്ത് അസഭ്യവും അവര്‍ സ്ത്രീകളുടെ ചാറ്റ് ബോക്‌സില്‍ കയറി വിളിച്ച് പറയും. അങ്ങനെ വിളിച്ചുപറഞ്ഞ ഒരുത്തന് ഒരു പെണ്‍കുട്ടി നല്‍കിയ കിടിലന്‍ പണിയെ കുറിച്ചാണ് ഈ വാര്‍ത്ത. അയാള്‍ ചാറ്റില്‍ എഴുതിയിട്ടത് ഹിന്ദിയില്‍ ഉഗ്രന്‍ തെറിയാണ്.

ഈ ചങ്ങാതിയുടെ പേരും വിലാസവും, ആ ചാറ്റും അടക്കം പ്രസിദ്ധീകരിച്ചായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. പോലീസില്‍ പരാതി നല്‍കുമെന്നും ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

ഹലോ സെക്‌സി

ഹലോ സെക്‌സി

ഹലോ സെക്‌സി എന്ന് പറഞ്ഞുകൊണ്ടായിരുന്നു റൗഷാന്‍ കുമാര്‍ എന്നയാള്‍ ചാറ്റ് തുടങ്ങിയത്. അടുത്ത വരിയിലെ വാക്കുകള്‍ പുറത്ത് പറയാന്‍ കൊള്ളില്ല.

അവള്‍ പ്രേമ പ്രതാം സിംഗ്

അവള്‍ പ്രേമ പ്രതാം സിംഗ്

സാധാരണ പെണ്‍കുട്ടികളെ പോലെ ദു:ഖിച്ചിരിയ്ക്കുകയോ, പൊട്ടക്കരയുകയോ, ആ ചാറ്റ് ഡിലീറ്റ് ചെയ്യുകയോ അല്ല ആ പെണ്‍കുട്ടി ചെയ്തത്. അവളുടെ പേരാണ് പ്രേമ പ്രതാം സിംഗ്.

കിടിലന്‍ മറുപടി

കിടിലന്‍ മറുപടി

തന്റെ ജനനേന്ദ്രിയത്തെ കുറിച്ചുള്ള താങ്കളുടെ സന്ദേശം കിട്ടയപ്പോള്‍ സന്തോഷമായി എന്ന് പറഞ്ഞുകൊണ്ടാണ് പ്രേമ മറുപടി കൊടുത്തത്. അയാളുടെ ഭാര്യയ്ക്ക് ആശംസയും അര്‍പിച്ചു. ഫേസ്ബുക്കില്‍ ചാറ്റ് പരസ്യപ്പെടുത്തുമെന്നും നിയമനടപടി സ്വീകരിയ്ക്കുമെന്നും സരസമായ ഭാഷയില്‍ അള്‍ പറഞ്ഞിരിയ്ക്കുന്നു.

പണി പാളി

പണി പാളി

എന്തായും സംഭവം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേയ്ക്കും റൗഷാന്‍ കുമാറിന്റെ സ്റ്റാറ്റസ് വന്നു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായിരുന്നു. തന്റെ പേരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍, അത് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണം എന്നായിരുന്നു സ്റ്റാറ്റസ്.

പോലീസും സഹായത്തിനെത്തി

പോലീസും സഹായത്തിനെത്തി

സംഭവം ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചയായി. അപ്പോള്‍ പ്രേമയുടെ സ്റ്റാറ്റസിന് താഴെയായി ദില്ലി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സഹായവുമായി എത്തുന്നതും കാണാമായിരുന്നു.

റൗഷാന് പിന്നേയും പണികിട്ടി

റൗഷാന് പിന്നേയും പണികിട്ടി

ഇതോടുകൂടെ എല്ലാവരും റൗഷാന്റെ ഇന്‍ബോക്‌സിലേയ്ക്ക് കുതിച്ചു. പ്രേമയോട് റൗഷാന്‍ ചോദിച്ചതിന് സമാനമായ മറുചോദ്യങ്ങളുമായാണ് നൂറ് കണക്കിന് പേര്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+