• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹത്രാസിനെ ഞെട്ടിച്ച് വീണ്ടും പീഡനം: അതിക്രമത്തിനിരയായ ആറ് വയസ്സുകാരി കൊല്ലപ്പെട്ടു

ലഖ്നൊ: ഹത്രാസിൽ ദളിത് പെൺകുട്ടിയെ കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ പീഡനത്തിനിരയായ ആറ് വയസ്സുകാരി കൊല്ലപ്പെട്ടു. ബന്ധു ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയാണ് ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ അലിഗഡിൽ ഇഗ്ലാസിൽ ബന്ധുവിന്റെ വീട്ടിൽ ബന്ദിയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സെപ്തംബർ 17നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.

35 കാരനായ ദളിത് എംഎൽഎ 19 കാരിയായ ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തു; വിവാദം

 ബന്ദിയാക്കി പീഡനം

ബന്ദിയാക്കി പീഡനം

ഒരു സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുവിന്റെ വീട് റെയ്ഡ് ചെയ്ത പോലീസ് പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. തുടർന്നാണ് ആറ് വയസ്സുകാരിയെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നാല് ദിവസം മുമ്പ് വരെ പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നതായാണ് എസ്എസ്പി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് സ്ഥിതി വഷളായതോടെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

 തടങ്കലിൽ വെച്ചു

തടങ്കലിൽ വെച്ചു

പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പിതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് സെപ്തംബർ 21നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹത്രാസ് ജില്ലയിലാണ് സംഭവം. തടങ്കലിൽ വെച്ച് പീഡിപ്പച്ചുവെന്നാണ് സംശയിക്കുന്നത്. തുടർന്ന് കുറ്റസമ്മതം നടത്തിയ 15കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്എസ്പി വ്യക്തമാക്കി. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 15കാരന്റെ അമ്മയെ കാണാനില്ല.

 സ്ത്രീയെ അറസ്റ്റ് ചെയ്തില്ല

സ്ത്രീയെ അറസ്റ്റ് ചെയ്തില്ല

സംഭവത്തിൽ ഈ സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് കാണിച്ച് പെൺകുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ ഹത്രാസിലെ റോഡിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. എന്നാൽ നടപടിയെടുക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ബന്ധുക്കൾ പിരിഞ്ഞുപോകുകയും പെൺകുട്ടിയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ സമ്മതിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചുമതലയിൽ വീഴ്ചവരുത്തിഇഗ്ലാസ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും എസ്എച്ച്ഒ വ്യക്തമാക്കി. കാണാതായ സ്ത്രീയെ കണ്ടെത്തുന്നതിനായി കണ്ട് പോലീസ് സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

 വാദം ഇങ്ങനെ

വാദം ഇങ്ങനെ

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന് രാജ്യവ്യാപക പ്രതിഷേധം ഉടലെടുത്തതോടെയാണ് ഈ സംഭവവും പുറത്തുവരുന്നത്. ഉയർന്ന സമുദായത്തിൽപ്പെട്ട നാല് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കുടുംബത്തിന്റെ അനുമതിയില്ലാതെ പെൺകുട്ടിയുടെ മൃതദേഹം രാത്രിയിൽ ദഹിപ്പിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കൊല്ലപ്പെട്ട പെൺകുട്ടി പീഡനത്തിനിരയായില്ലെന്നാണ് ഹത്രാസ് പോലീസ് ഉന്നയിക്കുന്ന അവകാശവാദം.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് യുപി സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ ലക്ഷ്യത്തിനായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് യുപി പോലീസ് പറയുന്നത്. സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവും യുപി സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.

English summary
Girl held as captive in UP's Hathras dies hospital, during protest over Hathras case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X