പ്രായപൂര്‍ത്തിയാകാത്ത മകളെയും അമ്മയെയും പീഡിപ്പിച്ചു: കേസെടുത്തത് 18 പേര്‍ക്കെതിരെ, പോലീസുകാരും!!
ചണ്ഡിഗഡ്: 16കാരിയായ മകളെയും അമ്മയെയും പീഡിപ്പിച്ച കേസില്‍ 18 പേര്‍ക്കെതിരെ കേസ്. ഏഴ് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എഎസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മുഖ്യ കുറ്റവാളിയെന്നാണ് പീഡനത്തിനിരയായ ഇരുവരും ആരോപിക്കുന്നത്. വീട്ടില്‍ വെച്ച് കഴിഞ്ഞ മാസമായിരുന്നു സംഭവം. ഒക്ടോബര്‍ മൂന്നിനാണ് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ 18 പേര്‍ക്കെതിരെ കേസെടുത്ത ശേഷം ഇവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരും ആരോപണവിധേയരാണ്. പീഡനത്തിന് പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഡാലോചനാക്കുറ്റം, മോശം പെരുമാറ്റം, പോക്സോയിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കൈതല്‍ പോലീസ് സൂപ്രണ്ട് ആസ്ത മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി സൂപ്രണ്ട് വ്യക്തമാക്കി. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തിന്റെ ചുമതല. മൂന്ന് മാസം മുമ്പ് ഹരിയാണയില്‍ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി പിന്നീട് ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications