പീഡനപ്പേടി, ഈ പെണ്‍കുട്ടി 10 വര്‍ഷമായി ആണായി ജീവിക്കുന്നു!
അഹമ്മദാബാദ്: കഴിഞ്ഞ പത്ത് വര്‍ഷമായി റോഡരികിലിരുന്ന് ചെരുപ്പ് പൊളിഷ് ചെയ്യുന്ന പണിയെടുക്കുന്നുണ്ട് പായല്‍ ബാരിയ. പക്ഷേ അവളെക്കണ്ടിട്ട് ആര്‍ക്കും ഒരു പെണ്‍കുട്ടിയാണ് എന്ന് തോന്നിയിട്ടില്ല. ആരും തിരിച്ചറിഞ്ഞതുമില്ല. സ്ത്രീപീഡനങ്ങളുടെ സ്വന്തം നാടായ ഇന്ത്യയില്‍ പീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി പായല്‍ കണ്ടെത്തിയ വഴിയായിരുന്നു ആണ്‍കുട്ടിയായി വേഷം മാറുക എന്നത്.
പായല്‍ ചെറിയ കുട്ടിയായിരിക്കേയാണ് അച്ഛന്‍ മരിക്കുന്നത്. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെയാണ് പായല്‍ റോഡരികില്‍ ഇരുന്ന് ഷൂ പോളിഷ് ചെയ്തു തുടങ്ങിയത്. അമ്മ അനിതയോടൊപ്പം ഒരു കുടിലിലാണ് പായല്‍ കഴിയുന്നത്. ആണ്‍കുട്ടിയെപ്പോലെ തോന്നാനായി പായലിന്റെ മുടി വളരെ ചെറുതായി മുറിച്ചുകൊടുക്കുമായിരുന്നു അനിത.

പായലിന് നാല് സഹോദരങ്ങളുണ്ട്. ഇതില്‍ രണ്ടുപേര്‍ വിവാഹിതരാണ്. മൂത്ത സഹോദരന്‍ സെക്യുരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്നു. എട്ടായിരം രൂപയാണ് ഇയാളുടെ മാസവരുമാനം. പക്ഷേ വീട്ടുകാരുമായി അത്ര സുഖത്തിലല്ലാത്തതിനാല്‍ ചെലവിന് കാശ് തരില്ല. ഇത് കാരണമാണ് പായലിന് ജോലിയെടുക്കേണ്ടി വരുന്നത്. പായല്‍ സ്‌കൂളില്‍ പോയിട്ടില്ല. അനുജനെയെങ്കിലും വേണ്ടത്ര പഠിപ്പിക്കണം എന്നതാണ് പായലിന്റെ ആഗ്രഹം. അനാഥക്കുട്ടികളെ സംരക്ഷിക്കണമെന്നതാണ് പായലിന്റെ മറ്റൊരു ആഗ്രഹം.












Click it and Unblock the Notifications