പതിനഞ്ച് വയസുകാരി പത്താം നിലയില്‍ നിന്നു ചാടി മരിച്ചു
ബെംഗലൂരു: മനംനൊന്ത് പതിനഞ്ചു വയസുള്ള പെണ്‍കുട്ടി പത്താം നിലയില്‍ നിന്നു ചാടി മരിച്ചു. സംഭവം നടക്കുന്നത് ബെംഗലൂരുവിലാണ്. സ്കൂളിലെ ഒരു ആണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കുട്ടിയുടെ അമ്മയെ സ്കൂള്‍ അധികൃതര്‍ വിളിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ഈ കടുംകൈ ചെയ്തത്. ഹൊസൂര്‍ റോഡിലുള്ള ബൊമ്മനഹള്ളിയിലെ സലാപുരിയ ഗ്രീനേജ് അപ്പാര്‍ട്മെന്റിന്റെ പത്താം നിലയില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്.
തിങ്കളാഴ്ച മൂന്നു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കുകളേറ്റ പെണ്‍കുട്ടിയുടെ അടുത്തേക്ക് 30 മിനിട്ടോളം സെക്യൂരിറ്റി ജീവനക്കാരന് മറ്റാരെയും കടത്തി വിട്ടില്ല എന്ന ആരോപണവും ഉണ്ട്. 45 മിനിട്ടോളം പെണ്‍കുട്ടിയുടെ ശരീരം അവിടെ കിടന്നു. പിന്നീട് പോലീസ് എത്തിയശേഷമാണ് ആംബുലന്‍സ് വരുത്തിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്.

നാരായണ ഹൃദയാലയ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി പിന്നീട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി. എച്ച് എസ് ആര് ലേഔട്ട് നാഷണല്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച പെണ്‍കുട്ടി മൊനാലി മഹല. സ്കൂളിലെ ആണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്കൂളില്‍ നിന്ന് കുട്ടിയെ സസ്പെന്‍ഡ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. അതറിഞ്ഞ അമ്മ കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു.
നാരായണ ഹൃദയാലയത്തിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റാണ് പിതാവ്. അമ്മ ദേശസാല്‍കൃത ബാങ്കിന്റെ മാനേജറുമാണ്. മൊനാലി സ്കൂളില്‍ തന്നെയുള്ള ഒരു ആണ്‍കുട്ടിയുമായി അടുത്തിടപഴകുന്നതു കണ്ട സ്കൂള്‍ പ്രിന്‍സിപ്പല്‍ രണ്ടുപേരെയും സസ്പെന്‍ഡ് ചെയ്യുമെന്ന് പറയുകയായിരുന്നു. കുട്ടിയുടെ അമ്മയെ വിളിപ്പിക്കുയും ചെയ്തു.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ ദേഷ്യപ്പെടുകയും ചെയ്തു. അതിന്റെ വിഷമത്തില്‍ മുറിയുടെ കതകടച്ചു ഇരുന്ന പെണ്‍കുട്ടി പിന്നീട് ജനാലയില്‍ കൂടെ താഴേക്ക് ചാടുകയാണ് ചെയ്തത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications