ഉപമുഖ്യമന്ത്രിയുടെ ബസ്സില്‍ പീഡന ശ്രമം; പുറത്തേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു
അമൃത്സര്‍: ദില്ലിയില്‍ ബസ്സില്‍ വച്ച് നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഇരയായത് ഇന്നും ഇന്ത്യയുടെ മനസ്സാക്ഷിയെ വേദനിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിന് ശേഷം പലയിടങ്ങളിലും സമാനമായ സംഭവങ്ങളും ഉണ്ടായി. എന്നാല്‍ ഏറെ വേദനിപ്പിയ്ക്കുന്ന ഒരു വാര്‍ത്തയാണ് പഞ്ചാബില്‍ നിന്ന് വരുന്നത്.
സ്വകാര്യ ബസ്സില്‍ വച്ച് ഒരുകൂട്ടം യുവാക്കളും ബസ് ജീവനക്കാരും ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പുറത്തേയ്ക്ക് ചാടുകയായിരുന്നു അമ്മയും മകളും. മകള്‍ തത്ക്ഷണം മരിച്ചു. അമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാഗാപുരാന റോഡില്‍ വച്ചാണ് സംഭവം നടന്നത്. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് ബസ് സര്‍വ്വീസസിന്റെ വണ്ടിയില്‍ വച്ചാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. 15 വയസ്സുകാരിയായ അര്‍ഷദീപ് കൗര്‍ ആണ് മരിച്ചത്. അമ്മ ഷിന്ദര്‍ കൗറിന് ഗുരുതകരമായി പരിക്കേറ്റു. ഇവര്‍ക്കൊപ്പം ഷിന്ദറിന്റെ മകനും ബസ്സില്‍ ഉണ്ടായിരുന്നു.
കുറച്ച് യുവാക്കള്‍ ചേര്‍ന്ന് മകളെ ശല്യപ്പെടുത്തുന്നത് കണ്ട അമ്മ കണ്ടക്ടറോട് പരാതി പറഞ്ഞെങ്കിലും അയാള്‍ കേട്ടില്ല. യുവാക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോള്‍ വേഗം കൂട്ടി. ഇതോടയാണ് രക്ഷപ്പെടാന്‍ തങ്ങള്‍ ബസ്സില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയതെന്ന് ഷിന്ദര്‍ കപൂര്‍ പറഞ്ഞു.
ബസ് ജീവനക്കാര്‍ രണ്ട് പേരും ഒളിവിലാണ്. പോലീസ് ഇവര്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications