പെണ്‍കുട്ടിയെ രണ്ടര വര്‍ഷം തടവിലിട്ട് പീഡിപ്പിച്ചു
ഹൈദരാബാദ്: ഒമ്പതാം ക്ലാസ് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി തടങ്കലില്‍ വെച്ച് രണ്ടര വര്‍ഷത്തോളം പീഡിപ്പിച്ച ബിസിനസ്സുകാരന്‍ പിടിയില്‍. മല്ലികാര്‍ജുന്‍ നഗറിലെ ബൊവന്‍പല്ലിയില്‍ ഫോട്ടോ ആല്‍ബം ഡിസൈനറായി ജോലി ചെയ്യുന്ന മൂല്‍ ചന്ദ് ഭാട്ടിയാണ് പിടിയിലായത്.
ഫോട്ടോയെടുത്തു നല്‍കാമെന്ന് പറഞ്ഞ് വശീകരിച്ചാണ് ഇയാള്‍ പതിനഞ്ചുകാരിയെ പാട്ടിലാക്കിയത്. ബൈക്കില്‍ പെണ്‍കുട്ടിയെ നഗരത്തിലെ ഒരു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയ ഇയാള്‍ ലൈംഗികമായ പീഡനം തുടങ്ങുകയായിരുന്നു. അതിനുശേഷം ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ട് ഉത്തരാഖണ്ഡിലേക്ക് പോയി. തുടര്‍ന്ന് ഹരിയാന, ദില്ലി, ചാണ്ഡിഗഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തങ്ങിയതിനുശേഷം പഞ്ചാബില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

പഞ്ചാബിലെ മൊഹാലിയില്‍ താമസിക്കുന്നതിനിടെ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഹൈദരാബാദിലുള്ള മാതാപിതാക്കളെ വിളിച്ച് സംഭവിച്ചതെല്ലാം അറിയിക്കുകയായിരുന്നു. ബൊവന്‍പല്ലി സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഫോട്ടോഗ്രാഫറുടെ ഭാര്യയെ കുറിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. പഞ്ചാബിലെത്തിയ പോലിസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടു വന്നു.
ഇതേ പോലിസ് സ്‌റ്റേഷനില്‍ 22കാരിയായ യുവതി സ്വന്തം അമ്മാവനെതിരേ പരാതി നല്‍കിയ മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് അമ്മാവന്റെ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ ഗര്‍ഭിണിയാണെന്നാണ് പരാതിയിലുള്ളത്.












Click it and Unblock the Notifications