തനിക്ക് ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിച്ച കൂട്ടുകാരിയെ യുവതി കൊന്നു!!! പ്രതി ഒളിവിൽ
പാനിപത്ത് സ്വദേശിയായ മീനയാണ് അടുത്ത സുഹൃത്ത് കോമളിനെ വിഷം നല്‍കി കൊന്നത്.
ചണ്ഡീഗഡ്: തനിയ്ക്ക് ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിച്ച സുഹൃത്തിനെ യുവതി കൊന്നു. പാനിപത്ത് സ്വദേശിയായ മീനയാണ് അടുത്ത സുഹൃത്ത് കോമളിനെ വിഷം നല്‍കി കൊന്നത്. കഴിഞ്ഞ മാസം കോമളിന്റെ വിവാഹം കഴിഞ്ഞിരുന്നു. ദമ്പതികളെ സല്‍ക്കരിയ്ക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് കോമളിനെ വിഷം നല്‍കി കൊന്നത്.

കോമള്‍ താന്‍ കണ്ടെത്തി നല്‍കുന്ന ആളെ വിവാഹം കഴിയ്ക്കണമെന്നായിരുന്നു മീനയുടെ ആഗ്രഹം. സുഹൃത്തിന്റെ കാര്യത്തില്‍ മീന വളരെ സ്വാര്‍ത്ഥയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഉറപ്പിച്ച ആളുമായി കോമളിന്റെ വിവാഹം നടന്നു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

വിവാഹശേഷം സ്വന്തം വീട്ടിലെത്തിയ കോമളിനെ സല്‍ക്കരിയ്ക്കാനെന്ന വ്യാജേന മീന വീട്ടിലേക്ക് വിളിച്ച് വരുത്തി. അവിടെ വെച്ച് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കോമളിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
കോമളിന്റെ മരണശേഷം മീനയെ കാണാനില്ല, യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ചണ്ഡീഗഡ് പോലീസ് അറിയിച്ചു.












Click it and Unblock the Notifications