കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടി ദളിത് യുവാവിനൊപ്പം; മുസ്ലീം ആകുമെന്ന ഭീഷണിയുമായി 150 ബ്രാഹ്മണര്‍

  • By Anwar Sadath
Google Oneindia Malayalam News

ഭാഗ്പത്: ജാതി അയിത്തങ്ങള്‍ക്ക് ക്ഷാമമില്ലാത്ത ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും മറ്റൊരു വാര്‍ത്തകൂടി. തങ്ങളുടെ കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടി ദളിത് യുവാവിനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് 150 ബ്രാഹ്മണര്‍ മുസ്ലീം മതത്തിലേക്ക് മാറുമെന്ന ഭീഷണിയുമായി രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലെ സിന്‍ഹവാലി അഹിര്‍ ഗ്രാമത്തിലാണ് സംഭവം.

സപ്തംബര്‍ എട്ടുമുതല്‍ ബ്രാഹ്മണ സമുദായത്തില്‍പെട്ട ഒരു പെണ്‍കുട്ടിയെ കാണാതായിരുന്നു. ഈ പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടി ഒളിച്ചോടി ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതായതോടെയാണ് ഇവര്‍ മതംമാറ്റ ഭീഷണി ഉയര്‍ത്തിയത്.

girl

അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിദ്യാസാഗര്‍ മിശ്രയെ കണ്ട 150ഓളം ബ്രാഹ്മണര്‍ തങ്ങള്‍ മുസ്ലീം ആകുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇവര്‍ മാധ്യമങ്ങളോടും തങ്ങളുടെ ഉദ്ദേശം വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളുടെ ജാതിയില്‍പെട്ട ഒരു പെണ്‍കുട്ടി ദളിതനൊപ്പം ജീവിക്കുന്നതിനേക്കാള്‍ നല്ലത് മുസ്ലീം ആകുകയാണെന്നാണ് ഇവരുടെ വാദം.

ഡിസ്ട്രിക് മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയ ഇവര്‍ മുസ്ലീം മതത്തിലേക്ക് മാറുന്നതിന്റെ ഡെമോസ്‌ട്രേഷന്‍ അവതരിപ്പിക്കുകയും ചെയ്തു. തങ്ങള്‍ വെറുതെ ഭീഷണി ഉയര്‍ത്തുകയല്ല പറഞ്ഞത് ചെയ്യുമെന്ന് കാണിക്കാനായിരുന്നു ഇത്. പെണ്‍കുട്ടിക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ദളിത് യുവാവും പെണ്‍കുട്ടിയും പ്രണയബദ്ധരായതിനെ തുടര്‍ന്ന് ഒളിച്ചോടുകയായിരുന്നു.

English summary
girl missing; 150 Brahmins threaten to convert to Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X