Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനെ കാണാന്‍ പോയ പെണ്‍കുട്ടിയെ സഹോദരന്‍ കൊലപ്പെടുത്തി

മീററ്റ്: ഉത്തരേന്ത്യയില്‍ നിന്നും വീണ്ടും ദുരഭിമാനക്കൊലയുടെ വാര്‍ത്തകള്‍. ഇത്തവണയും കൊലക്കത്തിക്ക് ഇരയായത് ഒരു പെണ്‍കുട്ടി. കാമുകനെ കാണുന്നത് പതിവാക്കിയ പെണ്‍കുട്ടിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉത്തര്‍ പ്രദേശലെ മീററ്റിനടുത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊലപാതകത്തിനുശേഷം പ്രതി പോലീസില്‍ കീഴടങ്ങി.

ഇരുപതു വയസുള്ള അന്‍ഷ് ആണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളുടെ പതിനേഴുകാരിയായ സഹോദരി ഉസ്മയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിക്ക് കാമുകനുണ്ടായിരുന്നെന്നും ഇയാളുമായി സന്ധിക്കുന്നത് പതിവായത് കുടുംബത്തിന് പേരുദോഷമുണ്ടാക്കിയെന്നും ആരോപിച്ചാണ് അന്‍ഷ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.

murder

സനുത ഗ്രാമവാസിയാണ് അന്‍ഷ്. നേരത്തെ ഇവര്‍ സര്‍ധന ഗ്രാമത്തിലായിരുന്നെങ്കിലും പെണ്‍കുട്ടിയുടെ പ്രണയം നാണക്കേടുണ്ടാക്കിയെന്ന് കാട്ടി നാടുവിടുകയായിരുന്നു. എന്നാല്‍, മറ്റൊരു ഗ്രാമത്തിലെത്തിയിട്ടും സഹോദരി പ്രണയം അവസാനിപ്പിക്കാത്തതിനാലാണ് കൊല നടത്തേണ്ടിവന്നതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.

ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പുലര്‍ച്ചയോടെ കഴുത്തില്‍ വെട്ടിയാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് വീട്ടുകാര്‍ ഉണരുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. യുവാവ് പിന്നീട് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും വീട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+