കഴുത്തില്‍ കത്തിവച്ച് പെണ്‍കുട്ടിയെ തട്ടിക്കണ്ട് പോകാന്‍ ശ്രമം; പിന്നെ നടന്നത് സിനിമയെ വെല്ലും
കഴുത്തില്‍ കത്തി വച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയയാളെ പെണ്‍കുട്ടി അടച്ചൊതുക്കി.
ഭുവനേശ്വര്‍: കഴുത്തില്‍ കത്തി വച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയയാളെ പെണ്‍കുട്ടി അടച്ചൊതുക്കി. ഹോസ്റ്റലിന്റെ ഗേറ്റ് തുറക്കാനായി കാത്ത് നിന്നപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ഭുവനേശ്വറിലെ ആചാര്യ വിഹാറിലാണ് സംഭവം.
ഗേറ്റ് തുറക്കുന്നതനായി കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെ ഹെല്‍മറ്റ് ധരിച്ചെത്തിയയാള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വയ്ക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് പ്രതിരോധിച്ചതോടെ തട്ടിക്കൊണ്ട്‌പോകല്‍ ശ്രമം പാളുകയായിരുന്നു.

തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളെ പെണ്‍കുട്ടി അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചി. ഇതും പെണ്‍കുട്ടി പ്രതിരോധിച്ചു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ മറ്റൊരാള്‍ക്കൊപ്പം ബൈക്കിലാണ് എത്തിയതെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. ഇവര്‍ക്കൊപ്പം കാറില്‍ ചിലര്‍ വന്നതായും പെണ്‍ കുട്ടി പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റലിനു മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications