ഒന്‍പതുകാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; സഹോദരി അറസ്റ്റില്‍
ഗ്വാളിയോര്‍: ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് സഹോദരി ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. സഹോദരിയുടെ ഭര്‍ത്താവും മറ്റു രണ്ടുപേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പെണ്‍കുട്ടിയെ കഴിഞ്ഞ കുറേ ആഴ്ചകളായി ബലാത്സഗം ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് സഹോദരിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വര്‍ഷങ്ങളായി മുപ്പത്തിരണ്ടുകാരിയായ സഹോദരിക്കും ഭര്‍ത്താവിനും ഒപ്പമായിരുന്നു കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.

മാര്‍ച്ച 31ന് പ്രദേശവാസിയാണ് ചൈല്‍ഡ് ലൈന്‍ അധികൃതരെ പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നകാര്യം അറിയിച്ചത്. ചൈല്‍ഡ്‌ലൈന്‍ ഉടന്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. കഴിഞ്ഞ കുറേ ആഴ്ചകളായി താന്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് പെണ്‍കുട്ടി അധികൃതരോട് അറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മധ്യപ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് എതിരായ ലൈംഗിക പീഡനം അടുത്തകാലത്ത് വര്‍ധിച്ചുവരികയാണ്. പല കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications