സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞു മടങ്ങിയ 16 കാരി കൂട്ടമാനഭംഗത്തിനിരയായി
ചണ്ഡിഗഡ്: സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞു മടങ്ങിയ 16 കാരി കട്ടമാനഭംഗത്തിനിരയായി. ഹരിയാനയിലെ ഖൊറാക്ക് ഗ്രാത്തിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടു പേര്‍ തടയുകയും പിന്നീട് കാറിലെത്തിയ മൂന്നംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
സമീപത്തുളള ആളൊഴിഞ്ഞ വീട്ടിലേയ്ക്ക് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ അഞ്ചംഗ സംഘം ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സഹായത്തിനായി ഉച്ചത്തില്‍ കരഞ്ഞ പെണ്‍കുട്ടിയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ സഥലത്തെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവവവുമായി ബന്ധപ്പെട്ട് മോഹന്‍, സൗരഭ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കുട്ടികള്‍ക്കെതിരെയുളള ലൈംഗിക പീഡനങ്ങള്‍ തടയുന്ന പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു.












Click it and Unblock the Notifications