11കാരിയുടെ മാനത്തിന് 1500രൂപ
ഹൈദരാബാദ്: ബലാത്സംഗത്തിന് വിധേയായ പെണ്‍കുട്ടിയ്ക്ക് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് 1500 രൂപ ചികിത്സാ ചെലവ് നല്‍കി. പണം നല്‍കുന്നതിന് ഒരു നിബന്ധനയുണ്ടായിരുന്നു. ഇക്കാര്യം ആരോടും പറയരുത്. ആന്ധ്രയിലെ വിശാഖപട്ടണം ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. എന്തായാലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ഭീഷണിയ്ക്ക് മുന്നില്‍ വീണില്ല.
മകളെ പീഡിപ്പിച്ച അപ്പാ റാവു എന്ന 30കാരനെതിരേ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു. മകളെ ഉപദ്രവിച്ചുവെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ ആദ്യം പോയത് ഗ്രാമത്തലവനടക്കമുള്ള പ്രധാനികളുടെ അടുത്താണ്. ഇവര്‍ക്ക് വേണ്ട നിയമസഹായവും പിന്തുണയും നല്‍കുന്നതിനു പകരം കേസ് ഒത്തുതീര്‍പ്പാക്കാനാണ് അവര്‍ ശ്രമിച്ചത്. നഷ്ടപരിഹാരമായി 1500കൊടുത്തു.

സംഭവം വിവാദമായതോടെ പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കുറ്റാരോപിതനായ വ്യക്തിയെ ഇതിനകം അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീര്‍പ്പാന്‍ ഗ്രാമത്തലവനടക്കമുള്ളവര്‍ നടത്തിയ ഗൂഡാലോചനയും അന്വേഷണപരിധിയില്‍ വരുമെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് അറിയിച്ചു.












Click it and Unblock the Notifications