കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴല്‍ കിണറില്‍ വീണ പെണ്‍കുട്ടിയെ ഏഴുമണിക്കൂറിനുശേഷം രക്ഷിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ഭുവനേശ്വര്‍: മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മാളൂട്ടി സിനിമയിലേതിന് സമാനമായി കുഴല്‍ കിണറില്‍ വീണ കുട്ടിയെ മണിക്കൂറുകള്‍ക്കുശേഷം രക്ഷിച്ചു. ഒഡിഷയിലെ അങ്കുള്‍ ജില്ലയിലെ ഗുലാസര്‍ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ വീണ കൂട്ടിയെയാണ് 4.45ന് രക്ഷിച്ചത്.

കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ രാധാ സാഹു എന്ന മൂന്നുവയസുകാരിയായ പെണ്‍കുട്ടിയാണ് വീടിനടുത്തുള്ള കുഴല്‍ കിണറില്‍ വീണത്. ഏതാണ്ട് 15 അടിയോളം താഴ്ചയുള്ളതാണ് കുഴല്‍ കിണര്‍. കിണറിന്റെ ആറടിയോളം താഴെ കുട്ടി തങ്ങിനിന്നതാണ് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയത്.

girl

കുട്ടി കിണറില്‍ വീണയുടന്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴി ഉണ്ടാക്കി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. രക്ഷപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, കേന്ദ്രമന്ത്രി ധരമേന്ദ്ര പ്രധാന്‍ എന്നിവര്‍ സന്തോഷം പ്രകടിപ്പിക്കുകയും അഗ്നിശമനാ സേനാ ജീവനക്കാരെയും നാട്ടുകാരെയും അഭിനന്ദിക്കുകയും ചെയ്തു.

English summary
After Over 7 Hours Inside Borewell, 3- Year-Old Girl Rescued In Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X