കോളേജ് വിദ്യാര്‍ഥിനിയും പോലീസും മല്‍പ്പിടുത്തം; വീഡിയോ വൈറല്‍
ഹൈദരാബാദ്: തെറ്റായ ദിശയില്‍ ബൈക്കോടിച്ചെത്തിയവരുടെ ഫോട്ടോയെടുത്ത പോലീസുകാരനും പെണ്‍കുട്ടിയും തമ്മിലുള്ള മല്‍പ്പിടുത്തത്തിന്റെ വീഡിയോ വൈറലാകുന്നു. ഹൈദരാബാദില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഹര്‍ഷിത(19) എന്ന എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയും വെങ്കിടേഷ് യാദവ്(27) എന്ന പോലീസ് കോണ്‍സ്റ്റബിളും ചേര്‍ന്നായിരുന്നു വാക്കേറ്റവും മല്‍പ്പിടുത്തവും.
കീസരയില്‍ വെച്ച് ഹര്‍ഷിതയും ശശികിഷോറും തെറ്റായ ദിശയിലൂടെ ബൈക്കോടിച്ചുവരവെയായിരുന്നു വെങ്കിടേഷ് ഫോട്ടോയെടുത്തത്. ഇതേ തുടര്‍ന്ന് ബൈക്ക് നിര്‍ത്ത് ഹര്‍ഷിതയും സുഹൃത്തും തമ്മില്‍ പോലീസുകാരനുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഫോട്ടോ മൊബൈല്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണമെന്നായിരുന്നു ഹര്‍ഷിതയുടെ ആവശ്യം.

ആവശ്യം പോലീസുകാരന്‍ നിഷേധിച്ചതോടെ മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ഹര്‍ഷിത വെങ്കിടേഷിന്റെ കോളറില്‍ കയറിപ്പിടിക്കുകയും ചെയ്തു. സുഹൃത്ത്, ഹര്‍ഷിതയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോകവെ വീണ്ടും തിരിച്ചുവന്ന് പോലീസ് ഉദ്യോഗസ്ഥനുമായി മല്‍പ്പിടുത്തം നടത്തുകയും തള്ളിവീഴ്ത്തുകയുമായിരുന്നു.
പിന്നീട് സ്ഥത്തുണ്ടായിരുന്ന മറ്റൊരാളാണ് ഇവരെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചത്. മാല്‍ക്കജ്ഗിരി ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബളാണ് വെങ്കിടേഷ്. സംഭവത്തെക്കുറിച്ച് കീസര പോലീസ് ഇന്‍സ്‌പെക്ടര്‍ ഗുരുവ റെഡ്ഡി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.












Click it and Unblock the Notifications