കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിനുള്ളില്‍ പെണ്‍കുട്ടിയുടെ നിലവിളി; പോലീസ് തടഞ്ഞു, പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

കാറില്‍ പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ പിന്നീട് സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്.

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: ഓടിക്കൊണ്ടിരിക്കുന്ന മാരുതി കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയ പോലീസിന് പണി കിട്ടി. ദില്ലിയിലെ ധൗല കുവാന്‍ റോഡിലാണ് മാരുതി കാറില്‍ നിന്ന് പെണ്‍കുട്ടിയുടം സഹായം തേടിയുള്ള കരച്ചില്‍ കേട്ടതായി ദില്ലി പോലീസിന് വിവരം കിട്ടിയത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പ്രദേശത്ത് പോലീസ് എത്തി.

പിന്നീട് റോഡ് ബാരിക്കേഡ് വച്ച് ബ്ലോക്ക് ചെയതു. ഒടുവില്‍ പെണ്‍കുട്ടിയെ കാറില്‍ നിന്ന് രക്ഷപ്പെടുത്തി. കാറില്‍ പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷെ പിന്നീട് സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്.

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

തങ്ങള്‍ മൂവരും സുഹൃത്തുക്കളാണെന്നും പാര്‍ട്ടി കഴിഞ്ഞ് വരുന്ന വഴിക്ക് വെറുതെ ഒരു തമാശ ഒപ്പിച്ചതാണെന്നും മൂവര്‍ സംഘം പോലീസിനോട് പറഞ്ഞു.

 വെറുതെ വിട്ടു

വെറുതെ വിട്ടു

മൂവരും മദ്യപിച്ചിരുന്നെന്നും പോലീസിന് മനസിലായി. ലോക്കല്‍ പൊലീസ് പെണ്‍കുട്ടിയുടെ കൂടെ പണ്ടായിരുന്ന സോനു, ജോഗീന്ദര്‍ എന്നിവരെ കസ്റ്റഡയിലെടുത്തെങ്കിലും പിന്നീട് വെറുതെ വിട്ടു.

വിവരം ലഭിച്ച ഉടന്‍

വിവരം ലഭിച്ച ഉടന്‍

കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം കിട്ടിയതനസുരിച്ച് ഞൊടിയിടയില്‍ പ്രവര്‍ത്തിച്ച പോലീസുകാരെ ദില്ലി പോലീസ് കമ്മീഷണര്‍ അഭിനന്ദിച്ചു. എസ്‌ഐ സഞ്ജീവ് പങ്കല്‍, ഹെഡ് കോണ്‍സറ്റബിള്‍ റവീന്ദര്‍ കോണ്‍സ്റ്റബിള്‍ ബെല്‍രാജ് എന്നിവരെയാണ് കമ്മീഷണര്‍ അഭിനന്ദിച്ചത്.

പോലീസുകാര്‍ പാട്‌പെട്ടു

പോലീസുകാര്‍ പാട്‌പെട്ടു

പാര്‍ട്ടിയില്‍ മദ്യപിച്ച ശേഷം തിരിച്ചെത്തിയ യുവതി യുവാക്കള്‍ തമാശയ്ക്ക് വേണ്ടി ഒപ്പിച്ച പണി മൂലം പെടാപ്പാട് പെട്ടത് ദില്ലിയിലെ ഒരു സംഘം പോലീസുകാരായിരുന്നു.

English summary
A girl's call for help kept Delhi Police on their toes on Sunday night. However, when "rescued", it turned out that she had called just for fun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X