Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍ മകള്‍ക്ക് വിലയിട്ടു,ഏഴ് ലക്ഷം!! വില്‍പ്പന അമ്മയുടെ ഒത്താശയോടെ!! ഒടുവില്‍ സംഭവിച്ചത്!!

ഹരിയാനയിലെ പണക്കാരനായ 35കാരന് വിവാഹം കഴിക്കാനാണ് കുട്ടിയെ വാങ്ങുന്നതെന്നായിരുന്നു വാങ്ങാനെത്തിയവര്‍ പിതാവിനെ അറിയിച്ചത്.

ആല്‍വാര്‍: മകളെ വില്‍ക്കാന്‍ ശ്രമിച്ച പിതാവും വാങ്ങാനെത്തിയ മൂന്നംഗ സംഘവും അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. 14 വയസുള്ള മകളെ വില്‍ക്കാനാണ് പിതാവ് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ബല്‍വീര്‍ സിങിനെയും മറ്റ് മൂന്നു പേരെയും അറസ്റ്റ് ചെയ്തു.

എന്നാല്‍ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ മൂന്നംഗ സംഘം എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞ് ബഹളമുണ്ടാക്കി. ഇതറിഞ്ഞെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

 വില ഏഴ്‌ലക്ഷം

വില ഏഴ്‌ലക്ഷം

അമ്മയുടെ ഒത്താശയോടെയാണ് പിതാവ് വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏഴ് ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്.

 വന്‍ വാഗ്ദാനം

വന്‍ വാഗ്ദാനം

ഹരിയാനയിലെ പണക്കാരനായ 35കാരന് വിവാഹം കഴിക്കാനാണ് കുട്ടിയെ വാങ്ങുന്നതെന്നായിരുന്നു വാങ്ങാനെത്തിയവര്‍ പിതാവിനെ അറിയിച്ചത്. ഇയാളെ വിവാഹം കഴിക്കുന്നതോടെ മകള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

 അന്വേഷണം

അന്വേഷണം

അതേസമയം സംഭവത്തിനു പിന്നില്‍ മനുഷ്യക്കവട സംഘങ്ങളാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെയും വാങ്ങാനെത്തിയ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

 കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍

കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍

പെണ്‍കുട്ടിയെ വാങ്ങാനെത്തിയവരും പിതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് എസ യുവിയിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുതകാര്‍ ഇടപെട്ടത്. പെണ്‍കുട്ടിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.

ദിവസജോലിക്കാര്‍

ദിവസജോലിക്കാര്‍

വീട്ടിലെ ദാരിദ്ര്യമാണ് പെണ്‍കുട്ടിയെ വില്‍ക്കുന്നതിന് വീട്ടുകാരെ നിര്‍ബന്ധിച്ചതെന്നാണ് സൂചന. ദിവസ ജോലിക്കാരാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. പെണ്‍കുട്ടിയെ കൂടാതെ മറ്റ് രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്. അതേസമയം സംഭവത്തിനു ശേഷം വീട്ടുകാര്‍ക്കൊപ്പം പോകാന്‍ മടിച്ച പെണ്‍കുട്ടിയെ കുട്ടിയുടെ ആഗ്രഹ പ്രകാരം മുത്തശ്ശിക്കൊപ്പം വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+