റാം റഹീമിന്റെ ആശ്രമത്തിലെ പെണ്‍കുട്ടിയെ കാണാനില്ല; ദുരൂഹതയെന്ന് ബന്ധുക്കള്‍
ചണ്ഡീഗഡ്: ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ രംഗത്തെത്തി. 2008 മുതല്‍ ആശ്രമത്തില്‍ കഴിയുകയായിരുന്ന ശ്രദ്ധയെന്ന പെണ്‍കുട്ടിയെ റാം റഹീമിന്റെ വിധി വന്നതിനുശേഷമാണ് കാണാതാകുന്നതെന്നാണ് റിപ്പോര്‍ട്ട്. 2008 മുതല്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് ഹരിയാണയിലെ തിവാലയിലുള്ള ബന്ധുക്കള്‍ അറിയിച്ചു.
അടുത്തിടെ ദേര സച്ച സൗദയുടെ ഒരു മാഗസിനില്‍ പെണ്‍കുട്ടിയെക്കുറിച്ച് സൂചനയുണ്ടായിരുന്നു. യോഗ പരിശീലകയെന്നാണ് ഇതില്‍ പറഞ്ഞിരുന്നതെന്ന് ബന്ധു പര്‍മീന്ദര്‍ സിങ് പറഞ്ഞു. സിര്‍സയിലെ ആശ്രമത്തില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ബന്ധുക്കളുടെ ആരോപണം.

റാം റഹീമിനെതിരായ വിധി വന്നതിനുശേഷം ശ്രദ്ധ ആശ്രമം വിട്ടെന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കേന്ദ്രത്തിലെ നടത്തിപ്പുകാരി പറഞ്ഞത്. മുടങ്ങിയ പഠനം പൂര്‍ത്തിയാക്കാന്‍ പെണ്‍കുട്ടി തിരിച്ചുപോയെന്നാണ് വിവരം നല്‍കിയത്. എന്നാല്‍, ശ്രദ്ധയുടെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത 29ഓളം പെണ്‍കുട്ടികള്‍ സിര്‍സയിലെ കേന്ദ്രത്തിലുണ്ടായിരുന്നു. ഇവരില്‍ 18പേരെ പിന്നീട് പോലീസ് എത്തി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മറ്റുള്ളവര്‍ ബന്ധുക്കളുടെ അടുത്തേക്ക് തിരിച്ചുപോയെന്നാണ് ആശ്രമത്തിന്റെ വിശദീകരണം. ആശ്രമത്തിന്റെ ഉള്ളില്‍ തങ്ങള്‍ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications