സ്‌കൂള്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു
ഗുരാംകോണ്ട: സ്കൂള്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ മടാണപാളെ സര്‍ക്കാര്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. 14 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. അഫ്‌സാനയാണ് മരിച്ചത്. ഗുരുകോണ്ട സ്‌കൂളില്ർ കഴിഞ്ഞ ദിവസമാണ് അപകടം .
ഇതുമായി ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ സിദ്ധാര്‍ഥ് ജയിന്‍, സബ് കലക്ടര്‍ മല്ലികാര്‍ജുന എന്നിവര്‍ ് നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുകോണ്ട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രണ്ടുകുട്ടികളെ അവരുടെ രക്ഷിതാക്കളുടെ നിര്‍ബന്ധ പ്രകാരം ബെംഗളൂരുവിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കലക്ടര്‍ തീരുമാനിച്ചു. പരിക്കേറ്റ കുട്ടികളുടെ ചികിത്സാ ചിലവുകളും വഹിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
അപകടം സംഭവിച്ചതതുമായി ബന്ധപ്പെട്ട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications