കണ്ണൂരിൽ വീണ്ടുമൊരു വിദ്യാർത്ഥിനിയുടെ മരണം: പഠനഭാരം താങ്ങാനാവില്ലെന്നു ആത്മഹത്യക്കുറിപ്പ്
കണ്ണൂർ: കണ്ണൂര്‍ ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന വിദ്യാര്‍ഥി ആത്മഹത്യകള്‍ക്കു പിന്നാലെ വീണ്ടും ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വയലപ്രയിലെ രമേശന്റെ മകളും പത്താംതരം വിദ്യാര്‍ഥിയുമായ അഷ്മി ചന്ദന (15) ആണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 9-ന് വീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചത്. പഠന സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വെച്ചതിനു ശേഷമാണ് മരിക്കാൻ ശ്രമിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
എടാട്ട് ഒരു സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഷ്മി കണക്കില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമം താങ്ങാനാവാതെയാണ് മരിച്ചതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി പോലീസ് പറഞ്ഞു. ഇതോടെ കണ്ണൂർ ജില്ലയിൽ അടുത്തിടെ മരിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി.' മൂന്നാഴ്ച മുൻപ് കൂടാളി താറ്റിയോട്ട് സഹപാഠി നികളായ രണ്ട് വിദ്യാർത്ഥികളും മരിച്ചിരുന്നു.

ഇതിനു മുൻപ് തലശേരി തിരുവങ്ങാട് ഒരു വിദ്യാർഥിനിയും കതിരൂരിൽ ഒരു വിദ്യാർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടികളുടെ നിരന്തരമായ ആത്മഹത്യയെ തുടർന്ന് സ്കൂളുകളിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഫോറങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് നിർദ്ദേശമനുസരിച്ചാണ് ബോധവത്കരണ പരിപാടികൾ നടത്തി വരുന്നത്.












Click it and Unblock the Notifications