പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു;അമ്മക്കെതിരെ മകള്‍ സാക്ഷിപറഞ്ഞു
ദില്ലി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വനിതാ കമ്മീഷന്റെ ഇടപെടലോടെയാണ് മൂന്ന് പേരും അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വ്യഭിചാരത്തിനും വിവാഹത്തിനും പ്രേരിപ്പിച്ചെന്ന് കാണിച്ച് സ്ത്രീയുടെ 17 കാരിയായ മകളാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
ജോലി തേടി ഉത്തര്‍പ്രദേശില്‍ നിന്നും ദില്ലിയിലെത്തിയ പെണ്‍കുട്ടിയെ വ്യഭിചാരത്തിനും മധ്യവയസ്‌കനെ വിവാഹം കഴിക്കാനും പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് 17കാരി വനിതാ കമ്മീഷന്റെ സഹായത്തോടെ പോലീസിനെ സമീപിച്ചത്. വിവാഹിതയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രക്ഷപ്പെടുത്തുന്ന സമയത്ത് പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കുന്നു.

മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് രോഗബാധിതനായ സഹോദരനെ ചികിത്സിക്കുന്നതിനായി ജോലി തേടി ദില്ലിയിലെത്തിയ പെണ്‍കുട്ടിയെ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ജോലി വാഗ്ദാനം നല്‍കി കൊണ്ടുപോയ ശേഷമാണ് വ്യഭിചാരത്തിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 40കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. തന്റെ അമ്മ ഇതിന് മുമ്പും ഇത്തരത്തില്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടി അവര്‍ ഇതിന് മുമ്പും അറസ്റ്റിലായിട്ടുണ്ടെന്നും പറഞ്ഞു.












Click it and Unblock the Notifications