Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിന്റെ മുഖത്ത് യുവതിയുടെ ആസിഡ് അഭിഷേകം

വരാണസി: ലോകത്ത് ഏറ്റവും ഭീകരമായ ആക്രമണങ്ങളില്‍ ഒന്നത്രെ ആസിഡ് ആക്രമണം. മിക്കപ്പോഴും സ്ത്രീകളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവാറുളളത്.

എന്നാല്‍ ഒരു പുരുഷന്‍ ആസിഡ് ആക്രമണ്തിന് ഇരയായാലോ... അതും ഒരു സ്ത്രീയില്‍ നിന്ന്. വരാണസിയ്ക്കടുത്ത് ബല്ലിയയില്‍ നിന്നാണ് ഇങ്ങനെ ഒരു വാര്‍ത്ത.

Acid Attack

വിവാഹാലോചന നിരസിച്ച യുവാവിന്റെ മുഖത്താണ് യുവതി ആസിഡ് ഒഴിച്ചത്. ഗുരുതരമായ പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ്. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.

രാജ്കുമാര്‍ പാല്‍ എന്ന യുവാവിനായിരുന്നു ഈ ദുര്‍ഗതി വന്നത്. വീടിന്റെ ടെറസില്‍ ഉറങ്ങുമ്പോഴാണ് അയല്‍വാസിയായ പെണ്‍കുട്ടി മുഖത്ത് ആസിഡ് ഒഴിച്ചത്. ആദ്യം ബല്ലിയ ജില്ലാ ആശുപത്രിയിലും പിന്നീട് വരാണസിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ച രാജ്കുമാര്‍ പാല്‍ ഇപ്പോള്‍ ഗുരുതരാവസ്ഥ പിന്നിട്ടു എന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടി രാജുകുമാറിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും രാജ്കുമാര്‍ അതിന് തയ്യാറായില്ലെന്നും ആണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+